കൊമ്പനും പിടിയും കുട്ടികളും അടങ്ങുന്ന ഒരു കൂട്ടം. ഉള്‍വനത്തില്‍ നിന്നു ഇറങ്ങി വന്നവര്‍ റോഡിന് നടക്കു നിലയുറപ്പിച്ചു. ഇരുവശത്തും ശബരിമല തീര്‍ഥാടകര്‍ കുടുങ്ങി. വിവരമറിഞ്ഞ് നിലയ്ക്കലില്‍ നിന്നു എലിഫന്റ് സ്ക്വാഡെത്തി.പടക്കം പൊട്ടിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തതോടെ ആനകൾ സമീപത്തെ ഈറ്റക്കാട്ടിലേക്കു പിൻമാറി.
ളാഹ മുതല്‍ പമ്പവരെയുള്ള റോഡില്‍ കുറച്ചു ദിവസമായി സന്ധ്യ കഴിഞ്ഞാല്‍ കാട്ടാനകളുടെ സാനിധ്യം സ്ഥിരമാണ്. തീർഥാടകരുടെ സംരക്ഷണത്തിനായി പ്ലാപ്പള്ളി, ളാഹ, നിലയ്ക്കൽ എന്നിവടങ്ങില്‍ വനംവകുപ്പ് എലിഫന്റ് സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.
വിഡിയോ കാണാൻ..👇
إرسال تعليق