ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ഇരിട്ടി കൂട്ടുപ്പുഴ റോഡിൽ യുവാക്കളുടെ ജീവനെടുത്ത അപകടമുണ്ടായത്. കിളിയന്തറ ഭാഗത്ത് ബൈക്കിൽ എത്തിയ അനീഷും അസീസും നിയന്ത്രണം വിട്ട് റോഡിലേക്ക് വീണു. എണീറ്റ് നിൽക്കാനാകാതെ റോഡിൽ തന്നെ ഇരുന്ന ഇരുവരെയും അമിത വേഗതയിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ചു തെറിപ്പിച്ചു.
അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവാക്കളുടെ മേൽ തൊട്ടുപിന്നാലെ എത്തിയ കാറും കയറി ഇറങ്ങി. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 28 വയസുള്ള അനീഷ് കിളിയന്തറ സ്വദേശിയാണ്. വളപ്പാറ സ്വദേശിയാണ് 40 വയസുള്ള അസീസ്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ആദ്യത്തെ കാറിന് വേണ്ടി ഇരിട്ടി പൊലീസ് അന്വേഷണം തുടങ്ങി. രണ്ടാമത്തെ കാർ സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയിൽ എടുത്തു.
വിഡിയോ കാണാൻ..👇
إرسال تعليق