'ഒന്ന് നിൽക്കണേ, അപ്പുറം കടന്നോട്ടെ'; റോഡ് ബ്ലോക്കാക്കി പെരുമ്പാമ്പ്







തിരക്കേറിയ റോഡിലൂടെ അപ്പുറം കടക്കാൻ ബുദ്ധിമുട്ടാത്തവർ വിരളമാകും. പ്രത്യേകിച്ച് കൊച്ചിയിൽ. എന്നാൽ സാമാന്യം തരക്കേടില്ലാത്ത ബ്ലോക്ക് എറണാകുളം സീ പോർട്ട് എയർപോർട്ട് പാതയിൽ സൃഷ്ടിച്ച് റോഡ് കടന്നയാളെക്കണ്ട് ആളുകൾ ഞെട്ടി. അത്യാവശ്യം വലിപ്പമുള്ള പെരുമ്പാമ്പ്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ റോഡ് കടക്കൽ. അഞ്ച് മിനിറ്റോളം സമയമെടുത്താണ് പെരുമ്പാമ്പ് റോഡ് കടന്നത്. അത്രയും നേരം വാഹനങ്ങൾ രണ്ട് വശത്തും നിർത്തിയിട്ടു. 
കെഎസ്ഇബി ഓഫീസിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് എത്തിയതാകാം പാമ്പെന്നാണ് കരുതുന്നത്. വാഹനങ്ങളിൽ നിന്നവർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു

വിഡിയോ കാണാൻ..👇









Post a Comment

أحدث أقدم