വേമ്പനാട്ടുകായൽ നീന്തിക്കയറി ജുവല്‍; ഏറ്റവും പ്രായംകുറഞ്ഞ പെൺകുട്ടി; റെക്കോർഡ്
byNews—0
വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന ഏറ്റവും പ്രായംകുറഞ്ഞ പെണ്‍കുട്ടി എന്ന റെക്കോഡ് ഇനി കോതമംഗലം കറുകടം സ്വദേശിനി ജുവല്‍ മറിയം ബേസിലിന്. തവണക്കടവില്‍ നിന്ന് കോലോത്തുങ്കടവ് മാര്‍ക്കറ്റ് വരെയുള്ള നാലുകിലോമീറ്റര്‍ ദുരമാണ് ജുവല്‍ നീന്തിയെത്തിയത്.
കറുകടം കൊടക്കപ്പറമ്പില്‍ ബേസില്‍ വര്‍ഗീസിന്റെയും, അഞ്ജലിയുടെയും മകളാണ് ജുവല്‍. ബിജു തങ്കപ്പനാണ് പരിശീലകന്‍.കറുകടം വിദ്യാവികാസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികൂടിയാണ് ഈ ഏഴുവയസുകാരി.
إرسال تعليق