പെരുമാറ്റച്ചട്ടം; വാക്സീനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും






തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കും. പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.





ചിത്രം മാറ്റുന്നതിന് ആവശ്യമായ നടപടികൾ കോവിൻ ആപ്പ് വഴി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 2021 മാർച്ചിൽ കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോഴും ആരോഗ്യ മന്ത്രാലയം ഇത്തരത്തിൽ നടപടി സ്വീകരിച്ചിരുന്നു.  ഫെബ്രുവരി 10 മുതൽ മാർച്ച് ഏഴു വരെ വിവിധ ഘട്ടങ്ങളായാണ് അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് എല്ലായിടത്തും വോട്ടെണ്ണൽ. 


Post a Comment

أحدث أقدم