വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചകവാതകത്തിന്റെ സിലിണ്ടറിന് വില കുറച്ചു. 19 കിലോ എൽപിജി സിലിണ്ടറിന് 102.50 രൂപ ആണ് ഇന്ന് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ഇന്ന് കുറച്ചത്.
ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 278 രൂപ കൂട്ടിയിരുന്നു.
إرسال تعليق