2 വയസുകാരിയുടെ നില ഗുരുതരം; ഒന്നും വിട്ടുപറയാതെ കുടുംബം, അടിമുടി ദുരൂഹത





ശരീരമാസകലം ഗുരുതര പരുക്കേറ്റ നിലയിൽ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃക്കാക്കര സ്വദേശിയായ രണ്ടുവയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കുഞ്ഞിന്റെ ചികില്‍സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുകയാണ്.





ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍ കാക്കനാട് ഫ്ളാറ്റ് വാടകയ്്ക്കെടുത്തത് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന. രണ്ട് വയസുകാരിയെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിറകെ രാത്രി രണ്ട് മണിക്ക് ഇയാളും കുഞ്ഞിന്റെ അമ്മയുടെ സഹോദരിയും ഫ്ളാറ്റില്‍ നിന്ന് കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കോലഞ്ചേരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ ദേഹത്താകമാനമുള്ള പരുക്കുകള്‍ പല നാളുകളായി സംഭവിച്ചതാണെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.





പക്ഷേ ഇത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഡോക്ടര്‍മാരോടും പൊലീസിനോടും കുട്ടിയുടെ അമ്മൂമ്മയും അമ്മയും ആവര്‍ത്തിക്കുന്നതും. ഇതിനിടെയാണ് ഇവര്‍ക്കൊപ്പം താമസിക്കുന്ന കുട്ടിയുടെ അമ്മയുടെ സഹോദരിയുടെയും പങ്കാളിയുടേയും  നീക്കങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നത്. 
കൃത്യം ഒരു മാസം മുന്‍പാണ് പുതുവൈപ്പ് സ്വദേശിയായ ആന്റണി ടിജിന്‍ കാക്കനാട് നവോദയ ജംഗ്ഷന് സമീപം വീട് വാടയ്ക്കെടുക്കുന്നത്.




സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായ താന്‍ കാനഡയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചതാണെന്നും ഭാര്യയും മൂന്ന് വയസുകാരന്‍ മകന്‍, ഭാര്യാസഹോദരി, അമ്മ എന്നിവരും ഒപ്പമുണ്ടെന്നാണ് ഫ്ളാറ്റ് ഉടമയോട് പറഞ്ഞത്. ഫ്ളാറ്റ് ഉടമയോ സമീപത്തെ ഫ്ളാറ്റുകളിലുള്ളവരോ ആരും തന്നെ ഇയാള്‍ക്കൊപ്പം താമസിക്കാനെത്തിയ സ്ത്രീകളെ കണ്ടിട്ടില്ല. ഏത് സമയവും അകത്ത് പൂട്ടിയ നിലയിലാണ് ഫ്ളാറ്റ്.

വീഡിയോ കാണാൻ..👇








Post a Comment

أحدث أقدم