ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ എക്‌സറേ പരിശോധിച്ചപ്പോഴാണ് ആമാശയത്തില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. മഹമദ്ദുള്‍ ഹസന്‍ പറഞ്ഞു. വൻകുടൽ തുറന്നാണ് ഗ്ലാസ് പുറത്തെടുത്തത്. പക്ഷെ എങ്ങനെയാണ് ഗ്ലാസ് അവിടെ എത്തിയതെന്നത് ഇപ്പോഴും നിഗൂഢമാണെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് ഗ്ലാസ് വയറ്റിലെത്തിയതെന്ന് ചോദിച്ചപ്പോൾ ഇയാൾ പറഞ്ഞത് ചായ കുടിച്ചപ്പോൾ ഗ്ലാസ് വിഴുങ്ങി എന്നാണ്. പക്ഷേ ഇത് ഡോക്ടർമാർ വിശ്വസിച്ചിട്ടില്ല. കാരണം മനുഷ്യന്റെ അന്നനാളം അത്രമാത്രം ചുരുങ്ങിയതാണ്. മനുഷ്യ ശരീര ഘടന അനുസരിച്ച് ഗ്ലാസ് ആമാശയത്തിലേക്ക് മലദ്വാരത്തിലൂടെ മാത്രമേ കടക്കാൻ സാധ്യതയുള്ളൂ. പക്ഷേ രോഗിയുടെ സ്വകാര്യതയെ മാനിച്ച് ഇതേക്കുറിച്ച് ഡോക്ടർമാർ കൂടുതൽ വ്യക്തത വരുത്തുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോരർട്ട് ചെയ്യപുന്നത്.
എൻഡോസ്കോപ്പി വഴി ഗ്ലാസ് പുറത്തെടുക്കാൻ ആദ്യം ശ്രമിച്ചു. എന്നാൽ അത് നടക്കാതെ വന്നപ്പോലാണ് ശസ്ത്രക്രിയ നടത്തിയത്. നിലവിൽ ഇയാൾ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാർ പറയുന്നത്.
إرسال تعليق