ഫെബ്രുവരി മാസത്തെ പെൻഷൻ വിതരണം ആരംഭിക്കുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ഉള്ളത്. എന്നാൽ ഫെബ്രുവരിയിലെ പെൻഷൻ വിതരണത്തിന് മുൻപ് പെൻഷൻ ഗുണഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട 3 പ്രധാന അറിയിപ്പുകൾ ആണ് ഇവിടെ പറയുന്നത്.
ഓരോ മാസവും അവസാനത്തോടുകൂടി അതായത് ഇരുപത്തിയഞ്ചാം തീയതിക്കും മുപ്പതാം തീയതിക്കും ഇടയിലായിരിക്കും ഓരോ മാസത്തെയും പെൻഷൻ വിതരണം നടത്തുന്നത്. എന്നാൽ ഫെബ്രുവരി മാസം മുതൽ ക്ഷേമ പെൻഷൻ കൂടുതൽ സങ്കീർണ്ണമാകുകയാണ് എന്ന അറിയിപ്പുകൾ ആണ് പുറത്തു വരുന്നത്.
പെൻഷൻ മസ്റ്ററിംഗ് പൂർത്തീകരിച്ച് നാലര ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് വീണ്ടും പെൻഷൻ വിതരണം ആരംഭിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പെൻഷൻ തുക സർക്കാറിനെ കണ്ടെത്തേണ്ടത് ആയി വരുന്നുണ്ട്.
ഇതുകൊണ്ടു തന്നെ ഫെബ്രുവരി മാസത്തെ പെൻഷൻ വിതരണം അടുത്തമാസം പകുതിയോട് കൂടി മാത്രമായിരിക്കും കൈകളിലേക്ക് എത്തുക എന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ആണ് പുറത്തു വരുന്നത്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടായിരിക്കും.
പെൻഷൻ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള നടപടികൾ സംസ്ഥാന സർക്കാർ നിലവിൽ ആരംഭിച്ചിരിക്കുകയാണ്. നാലര ലക്ഷത്തോളം വരുന്ന പെൻഷൻ മുടങ്ങി കിടക്കുന്ന ഗുണഭോക്താക്കൾക്ക് വീണ്ടും പെൻഷൻ പുനസ്ഥാപിക്കുന്നതിന് വേണ്ടി മസ്റ്ററിങ് പ്രക്രിയ നടത്തുവാനുള്ള അവസരം സർക്കാർ ഒരുക്കിയിരുന്നു.
ഇതിനു വേണ്ടിയുള്ള സമയം ഇപ്പോൾ തീർന്നിരിക്കുകയാണ്. പെൻഷൻ മസ്റ്ററിംഗ് നടത്തുമ്പോൾ ബയോമെട്രിക് സംവിധാനങ്ങൾ പരാജയപ്പെട്ട ആളുകൾക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കി കൊണ്ട് മസ്റ്ററിംഗ് പ്രക്രിയ പൂർത്തീകരിക്കുവാൻ ഫെബ്രുവരി മാസം 28 ആം തീയതി വരെ അവസരമുണ്ട്. ബയോമെട്രിക് സംവിധാനം പരാജയപ്പെട്ട എല്ലാ പെൻഷൻ ഗുണഭോക്താക്കളും ഈ മാസം 28 ആം തീയതിക്ക് ഉള്ളിൽ തന്നെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുക.
വീഡിയോ കാണാൻ..👇
إرسال تعليق