ചൂട് കൂടുതൽ ആയിക്കൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് എല്ലാ പൊതു ജനങ്ങളും ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് നോക്കാം. രാവിലെ 11 മണിക്കും മൂന്നു മണിക്കും ഇടയിലുള്ള വെയിൽ നേരിട്ട് ഏൽക്കുന്നത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും.
വെയിലത്ത് ജോലി ചെയ്യുന്ന ആളുകൾ ഇടയ്ക്കിടെ തണൽ ഉള്ള സ്ഥലത്തേക്ക് മാറി നിൽക്കേണ്ടതാണ്. ഉപ്പിട്ട നാരങ്ങാ വെള്ളം കരിക്കിൻ വെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കുന്നത് ശീലമാക്കുക. കുട്ടികളെ വെയിലത്ത് കളിക്കുവാൻ ഒരിക്കലും അനുവദിക്കരുത്.
ഇക്കാര്യത്തിൽ മാതാപിതാക്കൾ പ്രത്യേക ജാഗ്രത പാലിക്കണം. വെയിലത്ത് നിർത്തിയിട്ട വാഹനത്തിൽ നേരിട്ട് കുട്ടികളെ കയറ്റി ഇരുത്തുവാനും പാടുള്ളതല്ല. ഇത്തരം കാര്യങ്ങളിൽ പ്രത്യേകമായ ശ്രദ്ധ പാലിക്കേണ്ടതാണ്.
ചൂട് വളരെയധികം വർധിച്ചു വരുന്ന സാഹചര്യത്തിൽ പല ജില്ലകളിലും ജോലി സമയത്തിൽ ഉള്ള ക്രമീകരണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ഉള്ള സമയങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയിരുന്നത്.
إرسال تعليق