ഓടിയടുത്ത് ഒറ്റയാൻ; ഒറ്റക്കു പോരാടി ഉദ്യോഗസ്ഥന്‍; കയ്യടി; വിഡിയോ






ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ ഒറ്റയ്ക്ക് ഓടിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് നിറകയ്യടി. തീപ്പന്തം കാണിച്ചാണ് ആക്രമിക്കാനടുത്ത ആനയെ ഇയാൾ ഓടിച്ചത്. കാട്ടാനയെ കണ്ട് ഭയന്ന് നാട്ടുകാര്‍ ഓടിമറയുന്നതും സധൈര്യം നിന്നിടത്ത് നിന്ന് ഒരടി പോലും അനങ്ങാതെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ആനയെ നേരിടുന്നതുമായ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വീറ്റ് ചെയ്തത്.




ഒഡീഷയിലെ റൈറഖോള്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ജനവാസകേന്ദ്രത്തിലെ വിള ലക്ഷ്യമാക്കി എത്തിയതായിരുന്നു കാട്ടാന. ഉദ്യോഗസ്ഥന്റെ ധൈര്യം കണ്ട് നാട്ടുകാരും തീപ്പന്തവുമായി കൂടെ കൂടുന്നതും വീഡിയോയില്‍ കാണാം.

VIDEO LINK..👇





Post a Comment

أحدث أقدم