കരളിന്റെ ആരോഗ്യത്തിന് ആവശ്യമായ 5 പാനീയങ്ങളെ കുറിച്ച് നോക്കാം. ഗ്രീൻ ടീ കുടിക്കുന്നത് വഴി ഫാറ്റിലിവർ രോഗമുണ്ടാകാനുള്ള സാധ്യത എഴുപത്തഞ്ച് ശതമാനം കുറയ്ക്കും. ഭാരം കുറയ്ക്കുവാൻ മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഇത് സഹായിക്കുന്നു. രണ്ടാമതായി മഞ്ഞൾ ചായ കുടിക്കുന്നത് വളരെ നല്ലതാണ്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി മഞ്ഞൾ ഒരുപാട് സഹായിക്കുന്നുണ്ട്. ദിവസവും മഞ്ഞൾ ചായ ശീലമാക്കിയാൽ ഇത് വളരെ അധികം കരളിന് ഗുണം ചെയ്യും. മൂന്നാമതായി നെല്ലിക്ക ജ്യൂസ് ആണ്. നിരവധി ആവശ്യ പോഷകങ്ങൾ സമ്പന്നമാണ് നെല്ലിക്ക. കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് നെല്ലിക്ക ജ്യൂസ് ശീലമാക്കുന്നത് വഴി സാധിക്കും.
നാലാമതായി ബീറ്റ്റൂട്ട് ജ്യൂസ്. ആന്റി ഓക്സിഡന്റുകൾ മറ്റു പോഷക ഗുണങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് ശീലമാക്കുന്നത് ആരോഗ്യത്തിനും കരളിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
പിത്തരസത്തിലെ ഒഴുക്ക് മെച്ചപ്പെടുത്തുവാൻ ഇവ സഹായിക്കുന്നു. വിഷമാലിന്യങ്ങൾ നമ്മുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള ജീവിത ശൈലിയിലേക്ക് മാറുന്നതിനു മുൻപ് ഡോക്ടറുമായി ബന്ധപ്പെടുക.
إرسال تعليق