സ്മാർട്ട് റേഷൻ കാർഡുകൾ എടുത്തവർ ആണോ? 5000 രൂപ ലഭിക്കും. വിശദമായി അറിയൂ..






സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു വേണ്ടി പ്രധാന രേഖയായി ഉപയോഗിക്കുന്ന ഒന്നാണ് റേഷൻ കാർഡുകൾ. പാവപ്പെട്ടവർക്ക് മുൻഗണന നൽകിക്കൊണ്ട് വിവിധ ആനുകൂല്യങ്ങളും പദ്ധതികളും റേഷൻ കാർഡുകൾ വഴി ലഭ്യമാക്കുന്നുണ്ട്.





 
പുസ്തകരൂപത്തിലുള്ള ഏഷ്യൻ കാർഡുകളിൽ നിന്നും സ്മാർട്ട് റേഷൻ കാർഡുകൾ എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. പുസ്തകരൂപത്തിലുള്ള റേഷൻ കാർഡ് ഉടമകൾ ഒട്ടും വൈകാതെ തന്നെ സ്മാർട്ട് റേഷൻ കാർഡിലേക്ക് മാറണമെന്ന് ഉത്തരവ് സർക്കാരിന്റെ ഭാഗത്തുനിന്നും വന്നിട്ടുണ്ട്.
പുസ്തകരൂപത്തിലുള്ള റേഷൻ കാർഡുകൾ പതിയെ നമ്മുടെ സംസ്ഥാനത്തു നിന്നും അസാധുവാകുന്നതാണ്. നിലവിൽ ഇതിനുവേണ്ടിയുള്ള തിയതികൾ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഏപ്രിൽ മാസത്തോടു കൂടി ഭൂരിഭാഗം ആളുകൾക്കും സ്മാർട്ട് റേഷൻ കാർഡുകൾ ലഭിക്കും.




 
എടിഎം രൂപത്തിലുള്ള പുതിയ സ്മാർട്ട് റേഷൻ കാർഡുകളിൽ ക്യു ആർ കോഡ് ബാർകോഡ് ഉണ്ടായിരിക്കും. കൈകാര്യം ചെയ്യുവാനും സൂക്ഷിക്കുവാനും ഇത് കൂടുതൽ സൗകര്യപ്രദമാണ്. ഓൺലൈൻ വഴിയാണ് പുതിയ റേഷൻ കാർഡുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ നൽകേണ്ടത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബി പി എൽ എ വൈ റേഷൻ കാർഡ് ഉടമകൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരിയുടെ വിതരണം മാർച്ച് മാസം വരെ ആയിരിക്കും ഉണ്ടാവുകയുള്ളൂ. 4 കിലോ അരി ഒരു കിലോ ഗോതമ്പ് എന്ന തോതിൽ ആണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്.





സ്മാർട്ട്‌ റേഷൻ കാർഡുകൾ ഉപയോഗിച്ച് 5000 രൂപ വരെ പ്രേഷൻ കടയിൽ നിന്നും പിൻവലിക്കാനുള്ള സൗകര്യം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കടകളിൽ നിന്ന് അയ്യായിരം രൂപ വരെ ലഭ്യമാകും.
ഗ്രാമപ്രദേശങ്ങളിൽ ആയിരിക്കും പദ്ധതി കൂടുതൽ ജനകീയമായി പ്രവർത്തിക്കുക. റേഷൻ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കൊണ്ടായിരിക്കും ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാവുക.

Post a Comment

أحدث أقدم