ആയിരം രൂപയുടെ അടുത്താണ് ഒരു ഗ്യാസ് സിലിണ്ടർ ലഭിക്കണമെങ്കിൽ ഓരോ ഗുണഭോക്താക്കളും ഇപ്പോൾ നൽകേണ്ടി വരുന്നത്. പ്രളയക്കെടുതി മൂലവും കൊറോണാ മഹാമാരി മൂലവുംജോലി നഷ്ടപ്പെട്ട നിരവധി ആളുകളാണ് നമ്മുടെ രാജ്യത്ത് ഉള്ളത്.
സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ഏറ്റവും പുതുതായി ഗ്യാസ് സിലിണ്ടറുകളുടെ വില വീണ്ടും വർദ്ധിപ്പിക്കാൻ പോകുന്നത്. റഷ്യയിലും ഉക്രൈനിലും യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളത്.
ഇതുകൊണ്ടു തന്നെ ഗ്യാസ് സിലിണ്ടറുകളുടെ വില കുത്തനെ ഉയരും എന്ന സൂചനകളാണ് ഏറ്റവും പുതുതായി പുറത്തു വരുന്നത്. അടുത്ത മാസം മുതൽ ഗ്യാസ് വില ഗണ്യമായി വർദ്ധിക്കുമെന്ന് സൂചനകൾ പുറത്തുവരുന്നു. കെ എസ് ഇ ബി എൻജിനീയർ മാരുടെ പഠനത്തിനു ശേഷം ഗ്യാസ് ഉപയോഗിക്കുന്നതിലും ഏറ്റവും കൂടുതൽ ലാഭകരം എന്ന് പറയുന്നത് കറണ്ട് അടുപ്പുകളാണ്.
കറണ്ട് അടുപ്പുകൾ ഉപയോഗിക്കുന്നത് വഴി ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നതിൽ നിന്നും ചിലവ് കുറഞ്ഞ രീതിയിൽ ഭക്ഷണം പാചകം ചെയ്യുവാൻ സാധിക്കും എന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
ഗ്യാസ് സിലിണ്ടർ വില ഇനിയും കുത്തനെ വർദ്ധിക്കുന്ന സാഹചര്യമുണ്ടായാൽ കറണ്ട് അടുപ്പുകൾ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും കൂടുതൽ ലാഭകരം.
വീഡിയോ കാണാൻ..👇
إرسال تعليق