വാട്ടർ കണക്ഷൻ ഉള്ളവർ ശ്രദ്ധിക്കൂ. അടിമുടി മാറ്റം കൊണ്ടുവന്ന് വാട്ടർ അതോറിറ്റി. ബിൽ അടയ്ക്കൽ ഈ രീതിയിൽ. വിശദമായി അറിയാം..





വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ഉള്ളവർ നിരവധി ആണ് നമ്മുടെ സംസ്ഥാനത്ത് ഉള്ളത്. വാട്ടർ കണക്ഷനുള്ള എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പാണ് വാട്ടർ അതോറിറ്റിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്.
കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അടിമുടി മാറ്റം വരുത്തിരിക്കുകയാണ് വാട്ടർ അതോറിറ്റി. ജല അതോറിറ്റിയുടെ ഭാഗത്തു നിന്നും കുടിവെള്ള കണക്ഷന് വേണ്ടി നേരിട്ട് അപേക്ഷകൾ സ്വീകരിക്കേണ്ട എന്ന നടപടി സ്വീകരിച്ചു.




ഇ-ടാപ് സോഫ്റ്റ്‌വെയർ സജ്ജമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നത്. ഇനി ഓൺലൈൻ വഴിയാണ് പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഉദ്യോഗസ്ഥന്മാർക്ക് ഓൺലൈൻ വഴി അപേക്ഷകൾ സ്വീകരിക്കുന്നതിനു തുടർ നടപടികൾക്ക് വേണ്ടിയുള്ള പരിശീലനം അടുത്ത ആഴ്ച മുതൽ നാല് ഘട്ട പരിശീലനം നൽകുന്നതാണ്.
www.kwa.kerala.gov.in എന്ന വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഓരോ ഉപഭോക്താവും പ്രത്യേക യൂസർ ഐഡിയും അക്കൗണ്ടും തയ്യാറാക്കി കൊണ്ടാണ് അപേക്ഷകൾ സമർപ്പിക്കുന്നത്.





വേണ്ട രേഖകളും ഈ ഒരു വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രക്രിയ പൂർത്തിയാകുന്ന സമയത്ത് കൺസ്യൂമർ നമ്പർ ലഭ്യമാകും. എസ് എം എസ് വഴിയും ഈമെയിൽ മുഖേനയും വാട്ടർ ചാർജ് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാകും.
പണം അടച്ചതിനു ശേഷം ഉള്ള രസീതും ഈ രീതിയിൽ തന്നെ ലഭിക്കുന്നതാണ്. ജല അതോറിറ്റിയിൽ അറിയിച്ചോ അല്ലെങ്കിൽ നേരിട്ട് വെബ്സൈറ്റ് മുഖേനയോ ഗുണഭോക്താവ് രജിസ്റ്റർ ചെയ്യേണ്ടതാണ്. എല്ലാ ഗുണഭോക്താക്കളും മൊബൈൽ നമ്പർ രജിസ്ട്രേഷൻ നടപടി ഉറപ്പാക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുകയാണ്.


Post a Comment

أحدث أقدم