കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ ദുരൂഹതകൾ നിലനിക്കെയാണ് ഇന്ന് പോസ്റ്റുമോർട്ടം. രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ദീപു മരിച്ചത്. പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാത്രി തന്നെ കോട്ടയത്തേക്ക് കൊണ്ട്പോയി.
സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദ്നമാണ് ദീപുവിന്റെ മരണത്തിന് കാരണം എന്നാണ് ട്വന്റി ട്വന്റിയുടെ ആരോപണം. കുന്നത്തുനാട് എം.എൽ.എ വി.പി ശ്രീനിജനെതിരെ കഴിഞ്ഞ ശനിയാഴ്ച ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കണയ്ക്കൽ സമരത്തിനിടെയായിരുന്നു ദീപുവിന് മർദ്ദനമേറ്റത്.
ട്വന്‍റി 20-യുടെ സജീവ പ്രവർത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കൽ സമരം നടക്കുന്നതിനിടെ സിപിഎം പ്രവർത്തകര്‍ വീടിനടുത്തുള്ള വഴിയിൽ വച്ച് മർദ്ദിച്ചെന്നാണ് പരാതി. അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല.
തിങ്കളാഴ്ച പുലർച്ചെ രക്തം ചർദ്ദിച്ചതിനെ തുടർന്നാണ് ദീപുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ദീപുവിന്റെ മരണത്തിലൂടെ ട്വന്റി ട്വന്റി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ഉത്തർവാദിത്വം തന്റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും ആരോപിച്ച് ശ്രീനിജൻ രംഗത്ത് വന്നിരുന്നു. സംഭവത്തിൽ അറസ്റ്റിലായ നാല് സിപിഎം പ്രവർത്തകർ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻന്റിലാണ്. കിഴക്കമ്പലം സ്വദേശികളായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
إرسال تعليق