2017 മേയ് 19 ന് രാത്രിയാണു സംഭവം നടന്നത്. 23 വയസ്സുള്ള നിയമ വിദ്യാർഥിനിയായിരുന്നു പരാതിക്കാരി. ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ സ്വയരക്ഷയ്ക്കായി സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചതാണെന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സ്വാമി ഇവിടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു.എന്നാൽ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അയ്യപ്പദാസിന്റെ നിർബന്ധം മൂലമാണ് അതിക്രമം നടത്തിയതെന്നും യുവതി പിന്നീടു ഹൈക്കോടതിയിൽ മൊഴി തിരുത്തി.
അവരുടെ മാതാപിതാക്കളും സ്വാമിക്ക് അനുകൂലമായാണു മൊഴി നൽകിയത്. അതോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. പരാതിക്കാരിക്കും അയ്യപ്പദാസിനും ഒരുമിച്ചു ജീവിക്കാൻ സ്വാമി തടസ്സമാണെന്നു കണ്ടെത്തിയതിനാലാണ് ഇരുവരും ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തതെന്നാണു ക്രൈംബ്രാഞ്ച് അന്വേഷണത്തിലും വ്യക്തമായത്. ക്രൈംബ്രാഞ്ച് എസ്പി ബി.കെ.പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്. കൃത്യം ചെയ്തതു യുട്യൂബ് കണ്ടു പഠിച്ച്ഗംഗേശാനന്ദയെ ആക്രമിക്കാനുള്ള പദ്ധതി അയ്യപ്പദാസാണു തയാറാക്കിയതെന്നു ക്രൈംബ്രാഞ്ച് ഉന്നതർ അറിയിച്ചു
സംഭവത്തിനു 2 ദിവസം മുൻപ് ഇരുവരും കൊല്ലത്തും ആലപ്പുഴയിലും വച്ച് കണ്ടിരുന്നു. കൊല്ലം കടപ്പുറത്തിരുന്നു യുട്യൂബ് വിഡിയോ കണ്ടാണു ജനനേന്ദ്രിയം ഛേദിക്കുന്നതു കണ്ടു പഠിച്ചത്. കത്തി നൽകിയതും അയ്യപ്പദാസാണ്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ക്രൈംബ്രാഞ്ച് ആദ്യമേ സംശയിച്ചിരുന്നു. ഇതിനുള്ള തെളിവുകളും കിട്ടിയിരുന്നു. സമാന സംഭവങ്ങളുടെ ദൃശ്യങ്ങൾ സംഭവത്തിനു 2 മാസം മുൻപു പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടതായി മൊബൈൽ ഫോൺ പരിശോധിച്ച ഫൊറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ടും തെളിവായിരുന്നു.
സംഭവ ദിവസം കൃത്യത്തിനു ശേഷം യുവതി ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അഭയം തേടിയെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാൽ യുവതി ആ വീട്ടിലെത്തി ഗേറ്റിൽ തട്ടിയെങ്കിലും ആരും പുറത്തുവന്നില്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
إرسال تعليق