നേതാക്കളുടെ കൂറുമാറ്റം ജനം കാണുന്നു; വിധിയെഴുതും; ഉത്തരാഖണ്ഡിൽ ചുവടുറപ്പിക്കാൻ എഎപി






ഉത്തരാഖണ്ഡിൽ കോൺഗ്രസിനും ബിജെപിക്കും ഒരു പോലെ വെല്ലുവിളി ഉയർത്തി ആംആദ്മി പാർട്ടി . നിയമസഭ തിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ആംആദ്മി പാർട്ടി നടത്തില്ലെങ്കിലും ഇരു പാർട്ടികളുടെയും വോട്ടിൽ കുറവു വരുത്തുമെന്നാണ് വിലയിരുത്തൽ . ആംആദ്മി പാർട്ടിയുടെ ഗ്രാഫ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ആവശ്യങ്ങൾ നിറവേറ്റാൻ ആം ആദ്മി പാർട്ടിക്കേ കഴിയൂ എന്ന് ജനം വിശ്വസിക്കുന്നു എന്നും ഗംഗോത്രിയിൽ നിന്നും ജനവിധി തേടുന്ന എ എ പി മുഖ്യമന്ത്രി സ്ഥാനാർഥി റിട്ടയേർഡ് കേണൽ അജയ് കൊത്തിയാൽ മനോരമ ന്യൂസിനോട് പറഞ്ഞു .





ഉത്തരാഖണ്ഡിൽ രണ്ട് വർഷം മുമ്പേ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു ആംആദ്മി പാർട്ടി . മലയോര മേഖലകളിൽ പാർട്ടിക്ക് സ്വാധീനം വർധിപ്പിക്കാനായിട്ടുണ്ട് . നവ പരിവർത്തൻ , നവ നിർമാൺ എന്ന മുദ്രാവാക്യം ഉയർത്തി ഡൽഹി മാതൃകയാക്കിയാണ് പ്രചാരണം . സംസ്ഥാനത്തെ 70 സീറ്റിലും പാർട്ടി മത്സരിക്കുന്നുണ്ട് . 2013 ലെ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന റിട്ടയേർഡ് കേണൽ അജയ് കൊത്തിയാലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി . ഉത്തരാഖണ്ഡ് ജനത മാറ്റം ആഗ്രഹിക്കുന്നുവെന്ന് ഗംഗോത്രിയിൽ നിന്നും ജനവിധി തേടുന്ന അജയ് കൊത്തിയാൽ മനോരമന്യൂസിനോട് പറഞ്ഞു .





സംസ്ഥാനത്ത് മൂന്നാമതൊരു പാർട്ടിക്ക് ഇടമില്ലെന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും വാദം ശരിയല്ല. ഉത്തരാഖണ്ഡിനെ ആത്മീയതയുടെ തലസ്ഥാനമാക്കും . ആരോഗ്യ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തും , തൊഴിലില്ലായ്മ അവസാനിപ്പിക്കും. ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം തുടങ്ങിയവയാണ് എഎപി വാഗ്ദാനങ്ങൾ.

വിഡിയോ കാണാൻ..👇







Post a Comment

أحدث أقدم