മംഗളൂരു ദുരന്തം: കപ്പൽ ഗതിമാറ്റിയത് അവസാന നിമിഷം; ഗുരുതര വീഴ്ച; റിപ്പോർട്ട്






ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ടില്‍ കപ്പലിടിച്ചുണ്ടായ ദുരന്തത്തിൽ സിംഗപ്പൂർ കപ്പലിന്റേത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. കപ്പൽ ആവശ്യമായ അകലം പാലിച്ചില്ലെന്നും ബോട്ട് കണ്ടിട്ടും വേഗത കുറച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദുരന്തം മുന്നിൽ കണ്ടപ്പോൾ പോലും സെക്കൻഡ് ഓഫീസർ ക്യാപ്റ്റന്റെ സഹായം തേടിയില്ല.





അവസാന നിമിഷമാണ് ഗതിമാറ്റാൻ തയ്യാറായത്. 19.4 നോട്ടായിരുന്നു ഈ സമയത്തും വേഗതയെന്നും റിപ്പോർട്ട് പറയുന്നു. മര്‍ക്കന്റൈല്‍ മറീന്‍ വിഭാഗമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് സർക്കാരിന് കൈമാറി. റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. കഴിഞ്ഞ വർഷം ഏപ്രില്‍ 21നാണ് ദുരന്തം ഉണ്ടായത്. ആറുപേർ മരിച്ചു. ആറുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതേമയം ബോട്ടുകളിൽ ട്രാക്കിങ് സംവിധാനം ഉറപ്പാക്കണമെന്ന് കേരളത്തോട് നിർദ്ദേശിച്ചിട്ടുമുണ്ട്.

വിഡിയോ കാണാൻ..👇







Post a Comment

أحدث أقدم