കൂട്ടുകാരന്‍റെ ബൈക്ക് ഓടിച്ചു നോക്കുന്നതിനിടെ മരത്തില്‍ ഇടിച്ചു; വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം





കൂട്ടുകാരന്‍ പുതിയതായി വാങ്ങിയ ബൈക്ക് ഓടിച്ച് നോക്കുന്നതിനിടെ മരത്തില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കടമക്കുടി ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥികളായ വൈഷ്ണവും റെബിനുമാണ് മരിച്ചത്. ക്ലാസ് കഴിഞ്ഞ് കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും.




പുതുശ്ശേരി പാലത്തിന് സമീപത്തുള്ള വളവിലെ മരത്തിലാണ് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. 


Post a Comment

أحدث أقدم