ത്രിവർണ ഹിജാബ് ധരിച്ച് സ്ത്രീകളും കുട്ടികളും; തുണച്ച് തമിഴ്നാട്ടിൽ രോഷം






ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ കർണാടക സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച്  തമിഴ്നാട്ടിൽ വിവിധ മുസ്​ലിം സംഘടനകൾ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു.കോയമ്പത്തൂരിലെ യെഗതുവ മുസ്​ലിം ജമാഅത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ത്രിവർണ നിറമുള്ള ഹിജാബ് ധരിച്ചാണ് പെൺകുട്ടികളും സ്ത്രീകളും പങ്കെടുത്തത്.




മുസ്​ലിം പെൺകുട്ടികളെ ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നതിൽ നിന്നും വിലക്കുന്ന സർക്കാർ നടപടി മുൻപ് കേരളത്തിൽ നിലനിന്നിരുന്ന ‘മുലക്കരം’ അഥവാ ബ്രെസ്റ്റ് ടാക്സിന് തുല്യമാണെന്ന് വനിതാ വിമോചന പാർട്ടി നേതാവ് ശബരിമല പറഞ്ഞു. സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കില്ലെന്ന് ഉറപ്പാക്കാൻ ആണ് ഹിജാബ് നിരോധനം കൊണ്ടുവന്നതെന്നും ഇവർ ആരോപിക്കുന്നു. ത്രിവർണ നിറമുള്ള ഹിജാബ് ധരിച്ചെത്തിയ സ്ത്രീകളും പെൺകുട്ടികളും കർണാടക സർക്കാരിനെതിരായ പ്രതിഷേധത്തിൽ അണിനിരന്നു. 


Post a Comment

أحدث أقدم