ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം അവൾ അവനായി; അവന്‍ അവളായി; പ്രണയദിനത്തിൽ അവരൊന്നായി; നല്ലമാതൃക.






ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളായ ശ്യാമ എസ് പ്രഭയ്ക്കും മനു കാര്‍ത്തികയ്ക്കും  മംഗല്യം.  ആണിന്റെ മൂടുപടം ഉപേക്ഷിച്ച് പെണ്ണായി മാറിയ ശ്യാമയുടേയും പെണ്ണുടലില്‍ നിന്ന് ആണിന്റെ സ്വത്വം തിരിച്ചറിഞ്ഞ മനുവിന്റേയും പത്തുവര്‍ഷത്തിലേറെ നീണ്ട സൗഹൃദവും പ്രണയവുമാണ് പ്രണയദിനത്തില്‍ തന്നെ സഫലമായത്.
അവള്‍ അവനായി... അവന്‍ അവളായി... പ്രണയ ദിനത്തില്‍ അവരൊന്നായി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മനുകാര്‍ത്തികയും ശ്യാമ എസ് പ്രഭയും ജീവിതയാത്രയില്‍ ഇനി ഒരുമിച്ചാണ്. ഇരു കുടുംബങ്ങളുടേയും അനുഗ്രഹത്തോടെ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. 





തിരുവനന്തപുരം അളകാപുരി ഒാഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ മനുവിനും ശ്യാമയ്ക്കും ആശംസകള്‍ നേരാനെത്തി. തൃശൂര്‍ സ്വദേശിയായ മനു ടെക്നോപാര്‍ക്കില്‍ സീനിയര്‍ എച്ച് ആര്‍ എക്സിക്യൂട്ടീവാണ്. സാമൂഹ്യസുരക്ഷാ വകുപ്പില്‍ ട്രാന്‍സ്ജെന്‍ഡര്‍ സെല്ലിലെ സ്റ്റേറ്റ് പ്രൊജക്ട് കോ– ഒാഡിനേറ്ററാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്യാമ. 10 വര്‍ഷത്തിലേറെയായി പരിചയമുണ്ടെങ്കിലും 2017 ലാണ് ഇരുവരും പ്രണയം തുറന്നു പറയുന്നത്. സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനും  ഒരിടമുണ്ടെന്നും സാധാരണ ജീവിതം നയിക്കാനാകുമെന്നും മാതൃക കാണിക്കുകയാണ് മനുവും ശ്യാമയും.

വീഡിയോ കാണാൻ..👇






Post a Comment

أحدث أقدم