ഉണക്കമീൻ കഴിക്കുന്നവർ ഇനി സൂക്ഷിക്കണം. വിറ്റ് പോകാത്ത മീനുകൾ അഴുകിയ മീനുകൾ എന്നിങ്ങനെയുള്ള മീനുകൾ തമിഴ്നാട്ടിലെ ഗോഡൗണിലേക്കാണ് എത്തിക്കുന്നത്. മിക്ക ഗോഡൗണുകളിലും വൃത്തിഹീനമായ മണൽപ്പരപ്പുകളിൽ മീനുകളെ ഉണക്കുകയും അഴുക്ക് ചാലിലെ മലിനജലത്തിൽ മീനുകൾ കഴുകി എടുക്കുകയും ചെയ്യുന്നു.
കേരളത്തിലെ പ്രധാന ചന്ത കളിലേക്ക് ആണ് ഇത്തരത്തിലുള്ള മീനുകൾ ദിവസങ്ങൾക്കു ശേഷം എത്തിക്കുന്നത്. പച്ച മീനുകളിൽ ഏറ്റവും മോശമായ തെരഞ്ഞെടുത്ത് കെമിക്കലുകൾ ചേർത്ത് ഉണക്കിയതിനു ശേഷം ആണ് ഇത്തരം മീനുകൾ മലയാളികളുടെ കൈകളിലേക്ക് എത്തുന്നത്.
പച്ച മത്സ്യം ഐസിൽ വച്ച് കഴിക്കുന്നതിന് ഉപരി ആരോഗ്യ പ്രശ്നങ്ങളാണ് ഉണക്ക മീനുകൾ ഈ രീതിയിൽ ലഭിക്കുന്നവയിലുള്ളത്. ഇതുപോലെ തന്നെ ഉണക്കമീൻ വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചുവേണം വാങ്ങുവാൻ.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നവയാണ് ഇതെല്ലാം. ചെറിയ പാക്കറ്റുകളിൽ വിലക്കുറവിൽ ലഭിക്കുന്ന മീനുകൾ പരമാവധി വാങ്ങാതെ ഇരിക്കുന്നതാണ് ഉത്തമം. ഉണക്കമീനിൽ അടങ്ങിയിരിക്കുന്ന മായം കണ്ടെത്തുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്.
കാൻസർ പോലുള്ള രോഗങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു. ഇതുകൊണ്ടു തന്നെ ഉണക്ക മീൻ കഴിക്കാൻ അതിയായ ആഗ്രഹമുള്ളവർ വീടുകളിൽ തന്നെ കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കുന്നതാണ് ഉത്തമം.
إرسال تعليق