വ്യാപാരസ്ഥാപനങ്ങളുടെ അകത്ത് യുപിഐ പെയ്മെന്റിന് വേണ്ടി ഒട്ടിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തുകൊണ്ടാണ് പണമിടപാടുകൾ നടത്തുന്നത്. എന്നാൽ ഈ രീതിയിൽ ഓൺലൈൻ വഴി വ്യാപാരസ്ഥാപനങ്ങളിൽ പണം അടക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട അറിയിപ്പ് വന്നിരിക്കുകയാണ്.
ഈ കാര്യം നിങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ നിങ്ങളുടെ പണം ഒരുപക്ഷേ നഷ്ടപ്പെട്ടേക്കാം. ക്യു ആർ കോഡ് സ്റ്റിക്കറിൽ മുകളിൽ തട്ടിപ്പുകാർ വ്യാജ സ്റ്റിക്കർ ഒട്ടിച്ച് നടത്തുന്ന തട്ടിപ്പുകളിൽ അകപ്പെടരുത് എന്ന് കേരള പോലീസ് ഇപ്പോൾ അറിയിപ്പ് നൽകിയിരിക്കുകയാണ്.
എല്ലാ കടകളിലും ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ ആണ് നടത്തുന്നത്. ഈ രീതിയിൽ നടത്തുമ്പോൾ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് അറിയിപ്പ് നൽകി.
കടകളിൽ വെച്ചിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് പെയ്മെന്റ് നടത്തുമ്പോൾ തട്ടിപ്പ് സംഘങ്ങളുടെ അക്കൗണ്ടിലേക്ക് ആയിരിക്കും തുക ക്രെഡിറ്റ് ചെയ്യുന്നത്. ക്യു ആർ കോഡ് തങ്ങളുടേതാണെന്ന് വ്യാപാരികൾ ഉറപ്പുവരുത്തണം.
ഇതുപോലെ തന്നെ വ്യാപാരസ്ഥാപനങ്ങളിൽ പെയ്മെന്റ് ഓൺലൈൻ വഴി നടത്തുന്ന ഓരോ വ്യക്തിയും ഈ കാര്യത്തിൽ ജാഗ്രത പാലിക്കണം. കേരള പോലീസ് ഔദ്യോഗികമായി ഫേസ്ബുക്ക് പേജ് വഴിയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.
إرسال تعليق