ഫോൺ കാറിൽ സൂക്ഷിക്കുന്നതിനു പകരം പോക്കറ്റിൽ സൂക്ഷിക്കണമെന്നും മന്ത്രി അറിയിച്ചിരിക്കുകയാണ്. വാഹനം ഓടിക്കുന്ന സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുവാൻ അനുമതി നൽകുന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. രാജ്യത്ത് ഒട്ടും വൈകാതെ തന്നെ ഇത് നിയമവിധേയമാകും. ഫോണിൽ സംസാരിച്ചുകൊണ്ട് യാത്ര ചെയ്യുന്നതിൽ ട്രാഫിക് പോലീസ് പിടികൂടി പിഴ ചുമത്തുന്ന നടപടികളെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മന്ത്രി ലോകസഭയിൽ പറഞ്ഞിട്ടുണ്ട്.
വാഹനം ഓടിക്കുന്ന സമയത്ത് മൊബൈൽ ഫോൺ ഹാൻഡ് ഫ്രീ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് സംസാരിക്കുത് കുറ്റകരമല്ല. ഇത്തരത്തിലുള്ള ആളുകളെ പിടികൂടി പോലീസിന് പിഴ ചുമത്തുവാനും സാധിക്കുകയില്ല. ഇത്തരത്തിലുള്ള ആളുകളെ പോലീസ് പിടികൂടുകയാണ് എങ്കിൽ ഇതിൽ ഇളവുകൾ ലഭിക്കും എന്നും ഈ ഇളവുകൾ ദുരുപയോഗം ചെയ്യരുത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
إرسال تعليق