89 ജില്ലകളിൽ ഡിജിറ്റൽ റീസർവ്വേ പൂർത്തിയായിരിക്കുകയാണ്. 27 ജില്ലയിൽ ഇപ്പോഴും സർവ്വേ പുരോഗമിച്ചു വരികയാണ്. 807 കോടിയോളം രൂപയാണ് ബാക്കി വരുന്ന 1550 വില്ലേജുകളിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് റീസർവ്വേ നടത്തുന്നതിനായി ആവശ്യമായി വരുന്നത്.
പാവപ്പെട്ടവർക്ക് വീടുകളിലേക്ക് ആനുകൂല്യങ്ങൾ എത്തിച്ചു നൽകുന്ന വാതിൽപടി സേവനം തുടക്കമായിരിക്കുകയാണ്. ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ, ലൈഫ് സർട്ടിഫിക്കേറ്റ്, പെൻഷൻ എന്നിങ്ങനെ തുടങ്ങി വിവിധ ആനുകൂല്യങ്ങളാണ് വീടുകളിലേക്ക് എത്തിച്ചേരുന്നത്.
വാർഡ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. കിടപ്പു രോഗികൾ ആയിട്ടുള്ളവർക്ക്, പാവപ്പെട്ടവർക്ക്, ദുർബല വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക്, വൃദ്ധർ മാത്രമുള്ള കുടുംബങ്ങൾക്ക്, ജോലി ചെയ്യുവാൻ നിവൃത്തിയില്ലാത്ത കുടുംബങ്ങൾ എന്നിവർക്കെല്ലാം വാർഡ് പ്രതിനിധിയുമായി അല്ലെങ്കിൽ കുടുംബശ്രീ പ്രവർത്തകരും ആയി നേരിട്ട് ബന്ധപ്പെട്ട പേരും വിവരങ്ങളും നൽകാവുന്നതാണ്.
പട്ടികയിൽ ഇവയെല്ലാം ഉൾപ്പെടുത്തി അപേക്ഷ നൽകുവാൻ സാധിക്കും. അപേക്ഷ നൽകി അർഹരായ ഗുണഭോക്താക്കൾക്ക് ഏറ്റവും വലിയ ആനുകൂല്യം എന്ന രീതിയിലായിരിക്കും ഇത് എത്തിച്ചേരുന്നത്. ആദ്യഘട്ട വിതരണ നടപടികൾ ഇതുസംബന്ധിച്ച് ആരംഭിച്ചിരിക്കുകയാണ്.
പാവപ്പെട്ടവർക്ക് ഇനി ആനുകൂല്യങ്ങളും സഹായങ്ങളും വീടുകളിൽ എത്തിക്കും. പഞ്ചായത്ത് തലത്തിൽ പേരുകൾ നൽകു.. റീസർവ്വേ വരുന്നു. ഏറ്റവും പുതിയ അറിയിപ്പുകൾ..
إرسال تعليق