പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ ഓടിച്ച കാറിടിച്ച് മകന് ദാരുണാന്ത്യം






പുതിയതായി വാങ്ങിയ കാർ, വീട്ടിൽ പാർക്ക് ചെയ്യുന്നതിനിടെ ദാരുണ അപകടം. തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. കുളപ്പാറ സ്വദേശി റിജിൽ ഓടിച്ച കാർ മകൻ സാജിദിനെ ഇടിക്കുകയായിരുന്നു. കാർ പാർക്ക് ചെയ്യാൻ‌ അരികു പറഞ്ഞുകൊടുക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട് കാർ മുഹമ്മദ് സാജിദിനെ ഇടിച്ച് തൊട്ടടുത്തുള്ള പേരമരത്തിനിടയിൽ ഞെരുക്കി.





ഓട്ടോ ഡ്രൈവറായ റിജിൽ ഈയിടെയാണ് കാർ വാങ്ങിയത്. കാർ ഒതുക്കിയിടുന്നതിനിടെ നിയന്ത്രണം വിട്ട് പെട്ടെന്ന് മുന്നോട്ടു കുതിച്ച് പേരമരത്തോടു ചേർന്ന് ഇടിക്കുകയായിരുന്നെന്ന് കരിമണ്ണൂർ പൊലീസ് പറഞ്ഞു. റിജിലിന്റെ ഡ്രൈവിങ് പരിചയക്കുറവാണ് അപകടകാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഉടൻ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മുഹമ്മദ് സാജിദിനെ രക്ഷിക്കാനായില്ല. 

Post a Comment

أحدث أقدم