കറൻസി നോട്ടുകൾ ഇനി പതിയെ ഇല്ലാതാകും. പണമിടപാടുകളിൽ വമ്പൻ മാറ്റം കൊണ്ടുവരുന്നു കേന്ദ്രസർക്കാർ. വിശദമായി അറിയൂ..






സർക്കാരിന്റെ ഭാഗത്തു നിന്നും രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന സംവിധാനമാണ് ഇ -റുപ്പി. ഇ -റുപ്പി കൂടുതൽ പ്രായോഗികം ആക്കുന്നതിനു വേണ്ടി സർക്കാർ തയ്യാറെടുക്കുകയാണ്.



 
കറൻസി ഇടപാടുകൾ കുറയ്ക്കുകയാണ്. കേന്ദ്രസർക്കാരിന്റെ പ്രധാനലക്ഷ്യം. ഒരു ഉപഭോക്താവിന് തന്നെ മൊബൈൽ ഫോണിൽ ക്യു ആർ കോഡോ എസ്എംഎസ് ആയി ലഭിക്കുന്ന ഡിജിറ്റൽ വൗച്ചറോ ആണ് ഇ -റുപ്പി. ഇ -റുപ്പി സ്വീകരിക്കുന്ന ഏതൊരു കേന്ദ്രങ്ങളിലും ഇത് ഉപയോഗിക്കാൻ സാധിക്കും.
കള്ള പണം നികുതിവെട്ടിപ്പ് എന്നിവ തടയുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്റർനെറ്റ്‌ ബാങ്കിംഗ് കാർഡുകളോ മൊബൈൽ ആപ്ലിക്കേഷനുകളോ ഒന്നും തന്നെ ഇതിന് ആവശ്യമില്ല. സാധാരണ ഫീച്ചർ ഫോണുകളിലും ഇവ പ്രവർത്തിക്കുന്നതാണ്.



 
ഇന്റർനെറ്റ്‌ സേവനങ്ങളും സ്മാർട്ടഫോണും ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിലും വൻ സാധ്യതയാണ് ഇവയ്ക്ക് ഉള്ളത്. കോണ്ടാക്ട്ലസ് പെയ്മെന്റ് രീതിയാണ് ഈ റുപ്പി വഴി ഉപയോഗിക്കുന്നത്. ഇതുകൊണ്ടു തന്നെ വിവരങ്ങൾ ചോർന്നു പോകും എന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.
ദിനംപ്രതി ഓൺലൈൻ പെയ്മെന്റ് നടത്തുമ്പോൾ തട്ടിപ്പുകൾ കൂടിവരികയാണ്. ബാങ്ക് അക്കൗണ്ടുകൾ ഇല്ലെങ്കിലും ഗുണഭോക്താക്കൾക്ക് ഇ -റുപ്പി നൽകാൻ സാധിക്കും എന്നതാണ് മറ്റൊരു സവിശേഷത.





സ്ത്രീകൾക്കും കുട്ടികൾക്കും മരുന്നുകൾ ലഭ്യമാക്കുന്നതിനും വിവിധ സർക്കാർ പ്രവർത്തനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താൻ സാധിക്കും. ഒരു ഉപഭോക്താവിന് എഡിറ്റർ പെയ്മെന്റ് സഹായമില്ലാതെ തന്നെ ഇടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കും.
ക്ഷേമ പ്രവർത്തനങ്ങളുടെ ആനുകൂല്യങ്ങൾ പൊതു ജനങ്ങളുടെ കൈകളിലേയ്ക്ക് മുടങ്ങാതെ എത്തിക്കുന്നതിന് ഈ സംവിധാനം സഹായിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്

Post a Comment

أحدث أقدم