എല്ലാ റേഷൻ കാർഡ് ഉടമകളെയും ഇത് ബാധിക്കും. മാസ അവസാനം റേഷൻ കടയിൽ എത്തി റേഷൻ വിഹിതം വാങ്ങുന്ന നിരവധി ആളുകളാണ് ഉള്ളത്. എന്നാൽ ഇത്തരത്തിലുള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യമാണ് പൊതുവിതരണവകുപ്പിൽ നിന്നും അറിയിച്ചിരിക്കുന്നത്.
മാസാവസാനം റേഷൻ വിഹിതം വാങ്ങാനെത്തുന്ന റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ വിഹിതം ഒരുപക്ഷെ നഷ്ടപ്പെട്ടേക്കാം എന്ന അറിയിപ്പാണ് വന്നിരിക്കുന്നത്. ഈ പോസ്സ് മിഷൻ ബയോമെട്രിക് ഒതെന്റിഫിക്കേഷൻ വഴിയാണ് റേഷൻ വിഹിതം ഓരോ കാർഡ് ഉടമകൾക്കും ലഭിക്കുന്നത്.
ബയോമെട്രിക് സംവിധാനം വിജയിക്കുകയാണ് എങ്കിൽ മാത്രമായിരിക്കും റേഷൻ വിഹിതം റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുകയുള്ളൂ. കഴിഞ്ഞ മാസം വന്ന രീതിയിൽ സർവർ പ്രശ്നം വരുകയാണെങ്കിൽ ചിലപ്പോൾ ഈ ഒരു മാസത്തെ വിഹിതം നഷ്ടപ്പെട്ടേക്കാം.
ഓരോ മാസവും അവസാന തീയതികൾ റേഷൻ കടകൾ അവധി ദിവസങ്ങൾ ആയും വന്നേക്കാം. ഇതുകൊണ്ടു തന്നെ എല്ലാ റേഷൻ കാർഡ് ഉടമകളും പരമാവധി നേരത്തെ തന്നെ റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങി എടുക്കുവാൻ ശ്രദ്ധിക്കുക.
അതാത് മാസത്തെ റേഷൻ വിഹിതങ്ങൾ നഷ്ടപ്പെടാതെ പരമാവധി വാങ്ങി എടുക്കുവാൻ എല്ലാ റേഷൻ കാർഡ് ഉടമകളും ശ്രദ്ധിക്കേണ്ടതാണ്.
വീഡിയോ കാണാൻ..👇
إرسال تعليق