ജില്ലാ പഞ്ചായത്തിൽ ജോലി നേടാം. പരീക്ഷയില്ല






ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ജോലി നേടാം. പ്രോജക്ട് അസിസ്റ്റന്‍റിനെ നിതസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്‍റെയോ മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/ ബിരുദവും കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയും/ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്..





18-30 വയസ്സാണ് പ്രായപരിധി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവ് അനുവദിക്കും. 780 രൂപയാണ് ദിവസവേതനം ആയി ലഭിക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 19ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുൻപായി സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, കളക്ടറേറ്റ് പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം. ഫോൺ: 0477 2252496, 2253836.





പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ ജോലി ഒഴിവുകൾ. മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ആണ് അവസരം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്ലാന്റേഷന്‍ മാനേജ്മെന്റ് രംഗത്ത് മുന്‍പരിചയവുമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 35 വയസ്സാണ് പരമാവധി പ്രായപരിധി. താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ ഫെബ്രുവരി 7 ന് വൈകീട്ട് 5 നകം സബ് കളക്ടര്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.





സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ ടേക്കര്‍ ഒഴിവ്.തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ടേക്കര്‍ തസ്തികയിലേക്ക് വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. അപേക്ഷകള്‍ ഫെബ്രുവരി 10 ന് മുമ്പായി ലഭിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിലാസം- ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍, വഞ്ചിയൂര്‍, തിരുവനന്തപുരം- 695035. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 – 2472748.


Post a Comment

أحدث أقدم