കങ്കണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചിരിക്കുന്നത്. “നിങ്ങൾക്ക് ധൈര്യം കാണിക്കണമെങ്കിൽ അത് അഫ്ഗാനിസ്ഥാനിൽ ബുർഖ ധരിക്കാതെ കാണിക്കണം. സ്വതന്ത്രനാകാൻ പഠിക്കൂ, സ്വയം കൂട്ടിലടക്കരുത്. ഇതിനൊപ്പം ‘ഇറാൻ’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റും നടി ചേർത്തിട്ടുണ്ട്. 1973-ലും ഇപ്പോഴും അമ്പത് വർഷത്തിനുള്ളിൽ ബിക്കിനിയിൽ നിന്ന് ബുർഖയില്ക്കുള്ള വ്യത്യാസമായിരുന്നു അത്. ചരിത്രത്തിൽ നിന്ന് പഠിക്കാത്തവർ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ്.’ ഏകദേശം 50 വർഷത്തെ വ്യത്യാസത്തിൽ നീന്തൽ വസ്ത്രവും ബുർഖയും ധരിച്ച സ്ത്രീകളുടെ രണ്ട് വ്യത്യസ്ത ചിത്രങ്ങള്‍ പങ്കുവച്ചു കങ്കണ വ്യക്തമാക്കി.
സ്‌കൂളുകളിൽ മതപരമായ വസ്ത്രധാരണ നിയമങ്ങൾ നിരോധിക്കുന്നതിനെ അനുകൂലിച്ച് സജീവമായി സംസാരിക്കുന്ന എഴുത്തുകാരൻ ആനന്ദ് രംഗനാഥനാണ് ഈ കുറിപ്പ് ആദ്യം ട്വിറ്ററിൽ പങ്കിട്ടത്, ഈ ആചാരത്തെ 'ക്രൂരവും സ്ത്രീവിരുദ്ധവും അടിച്ചമർത്തലുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് അനുകൂലികളും വിരോധികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
إرسال تعليق