സാധാരണ ഗ്യാസ് സിലിണ്ടറുകൾക്ക് നൽകുന്ന പണത്തിന് പുറമേയാണ് ഇത് നൽകുന്നത്. ഒരു രൂപ പോലും അധികമായി കൊടുക്കേണ്ട ആവശ്യമില്ല എന്ന ഉത്തരവ് മുൻപ് തന്നെ വന്നതാണ്. ഗ്യാസ് സിലിണ്ടറുകളുടെ ശരിയായ വില മാത്രം നൽകിയാൽ മതി.
ഇതു സംബന്ധിച്ചുള്ള അറിയിപ്പുകൾ മുൻപേ തന്നെ സർക്കാർ നൽകിയിരുന്നു. ഗ്യാസ് സിലിണ്ടറുകൾ എത്തുന്ന സമയത്ത് സിലിണ്ടറുകളുടെ വിലയ്ക്ക് പുറമേ യാതൊരു തരത്തിലുള്ള ചാർജും ഇനിമുതൽ നൽകേണ്ടതില്ല.
നീല വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് വന്നിരിക്കുന്നത്. മഞ്ഞ പിങ്ക് റേഷൻ കാർഡ് ഉടമകളിൽ അനർഹരായവരെ കണ്ടെത്തി പട്ടികയിൽ നിന്നും പുറത്താക്കാൽ നടപടി മുൻപേ തന്നെ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു.
ഇതുകൊണ്ടു തന്നെ മുൻഗണന വിഭാഗത്തിലേക്ക് നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാൻ അർഹത ഉണ്ടായിട്ടും നിരവധി ആളുകളാണ് വെള്ള റേഷൻ കാർഡുകൾ തുടർന്ന് പോകുന്നത്.
നീല വെള്ള റേഷൻ കാർഡ് ഉടമകളിൽ മുൻഗണന വിഭാഗത്തിലേക്ക് മാറുവാൻ താല്പര്യമുള്ളവർക്ക് ഇതിനു വേണ്ടിയുള്ള അവസരമാണ് വന്നിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുക. ഈ അവസരം പരമാവധി എല്ലാ റേഷൻ കാർഡ് ഉടമകളും പ്രയോജനപ്പെടുത്തുക
إرسال تعليق