സംസ്ഥാന വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിപ്പുണ്ടാകണമെന്ന് പ്രസംഗിക്കും. എന്നാല്‍ കേരളത്തിന്റെ എല്ലാ വികസനത്തെയും തുരങ്കം വയ്ക്കുന്ന സമീപനമാണ് പ്രതിപക്ഷം തുടര്‍ന്നുവരുന്നത്. 18 എംപിമാര്‍ ലോകസഭയില്‍ യുഡിഎഫിന്റേതായി കേരളത്തെ പ്രതിനീധീകരിക്കുന്നുണ്ട്. അതില്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെടും. കേരളത്തിന്റെ ഏതെങ്കിലും ആവശ്യത്തിന് വേണ്ടി അദ്ദേഹമോ അദ്ദേഹത്തിന്റെ കൂട്ടാളികളോ ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യമില്ല എന്ന പ്രതീതിയുണ്ടാക്കി പ്രശ്‌നമുണ്ടാക്കാനായിരുന്നു ബിജെപി മുമ്പ് ശ്രമിച്ചിരുന്നത്. സമാനമായ സാഹചര്യം വീണ്ടും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ കേരത്തിൽ കണ്ടു തുടങ്ങിയിട്ടുണ്ട്. തീവ്രമായി പ്രകോപനമുണ്ടാക്കി സംഘര്‍ഷാവസ്ഥയുണ്ടാക്കുക. എന്നിട്ടു ക്രമസമാധാനമുറവിളികൂട്ടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി സംഘപരിവാര്‍ ചോരവീഴ്ത്തി ശ്രമം തുടരുകയാണ്. കോണ്‍ഗ്രസിനിത് ആഹ്ലാദകരവുമാണ്. ബി ജെ പി നിരത്തില്‍ രക്തം ഒഴുക്കുമ്പോള്‍, ക്രമസമാധാനം തകര്‍ന്നു എന്നു സഭയില്‍ കോണ്‍ഗ്രസ് മുറവിളിക്കൂട്ടുമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
إرسال تعليق