പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ടെന്നും ചുറ്റും സൈറണുകളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും യുക്രൈനിലുള്ള മലയാളി വിദ്യാര്‍ഥി മുഹമ്മദ് സാബിര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിമാനസര്‍വീസുകള്‍ ഇല്ലാത്തത് നാട്ടിലേക്കുളള മടക്കം പ്രതിസന്ധിയിലാക്കിയെന്നും മുഹമ്മദ് സാബിര്‍ പറഞ്ഞു.
നാട്ടിലേക്ക് വരാനായി കീവ് വിമാനത്താവളത്തിലേക്ക് വരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് യുക്രൈയിനുള്ള മലയാളി എംബിബിഎസ് വിദ്യാര്‍ഥി ആതിര ഷാജിമോന്‍ പറഞ്ഞു. ഇതോടെ യാത്രമുടങ്ങിയെന്നും എത്രയും വേഗം തങ്ങളെ നാട്ടിലെത്തിക്കണമെന്നും ആതിര പറഞ്ഞു.
രാവിലെ അഞ്ചു മണിയോടെ മൂന്നു സ്ഫോടനശബ്ദം കേട്ടെന്ന് കീവിലുള്ള മലയാളി വിദ്യാര്‍ഥി ഹസനുള്‍ ഫായിസ്‍ . കീവില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിലാണ് എല്ലാവരുമെന്നും
ഹസനുള്‍ ഫായിസ്‍ മനോരമ ന്യൂസിനോട് പറഞ്ഞു
إرسال تعليق