കറ്റാർവാഴയുടെ 10 അത്ഭുത ഗുണങ്ങൾ..! നിർബന്ധമായും അറിഞ്ഞിരിക്കണം.




കറ്റാർവാഴയുടെ നീര് ഉപയോഗിച്ച് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന പത്ത് ഗുണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. വിപണിയിൽ ലഭിക്കുന്ന മേക്കപ്പ് റിമൂവൽ ഉൽപന്നങ്ങൾക്ക് പകരം കറ്റാർവാഴയുടെ നീര് ഉപയോഗിച്ചുകൊണ്ട് മേക്കപ്പ് റിമൂവ് ചെയ്യാൻ സാധിക്കും.



 
മുഖത്ത് പെട്ടെന്ന് പാടുകൾ വീഴാൻ സാധ്യതയുള്ള സെൻസിറ്റീവ് ചർമമുള്ളവർക്ക് ഏറ്റവും നല്ലതാണ് കറ്റാർവാഴ. ഒരു ഫേസ് മാസ്ക് എന്ന രീതിയിൽ കറ്റാർവാഴ ഉപയോഗിക്കുവാൻ സാധിക്കും. നിരവധി വൈറ്റമിനുകളും ധാതുക്കളും കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിന് കറ്റാർവാഴ സഹായിക്കും എന്ന് പറയുന്നു.



ഇതിലടങ്ങിയിരിക്കുന്ന ആസിഡുകളും എൻസൈമുകളും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇവ തലയോട്ടിയിലെ ചർമ്മ കോശങ്ങൾക്ക് വേണ്ട പോഷകം നൽകുകയും തലയോട്ടിൽ ചൊറിച്ചിൽ ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കുകയും താരൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും മുടിവളർച്ചയ്ക്കു സഹായിക്കുകയും ചെയ്യുന്നു. നല്ല ഒരു കണ്ടീഷണർ കൂടിയാണ് കാറ്റാർവാഴ.



ജലദോഷത്തിനും ചുമയ്ക്കും ഒരു പ്രകൃതിദത്ത മരുന്നു കൂടിയാണ് കറ്റാർ വാഴ. വരണ്ട ചർമ്മത്തിന് കറ്റാർവാഴയുടെ നീര് വളരെ നല്ലതാണ്. അണുബാധ മൂലം ഉണ്ടാകുന്ന ചൊറിച്ചിലും പുകച്ചിലും ആശ്വാസം പകരുവാനും കറ്റാർവാഴ സഹായിക്കും. കറ്റാർവാഴയുടെ ജ്യൂസ് ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുവാൻ ആയി ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. കുഞ്ഞുങ്ങളുടെത് പോലെയുള്ള മൃദുല സുന്ദരമായ കാല്പാദം ലഭിക്കുവാൻ കറ്റാർവാഴ സഹായിക്കും. പുരികങ്ങൾ ഷേപ്പ് ചെയ്യുവാനും കാറ്റാർവാഴ അനുയോജ്യമാണ്.



കാറ്റർ വാഴയുടെ നീരും ആവണക്കെണ്ണയും സമം ചേർത്ത് പുരികത്തിൽ പുരട്ടുകയാണെങ്കിൽ ചുരുക്കം വളരുന്നതിന് ഇത് സഹായിക്കും. മോണ വീക്കത്തിനുള്ള നല്ലൊരു ഔഷധമായും കറ്റാർവാഴ പ്രവർത്തിക്കുന്നുണ്ട്.

വീഡിയോ കാണാൻ...👇






Post a Comment

أحدث أقدم