പുതിയ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പ്. 30 ലക്ഷം രൂപ വരെ നഷ്ടമായി. ഈ കാര്യത്തിൽ ശ്രദ്ധ വേണം.





നമ്മുടെ സംസ്ഥാനത്തും രാജ്യത്തും നിലവിൽ ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഏറ്റവും പുതിയതായി നടന്ന ഓൺലൈൻ തട്ടിപ്പിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.



 
ടെലിഷോപ്പിംഗ് കമ്പനി നാപ്ടോൾ എന്ന പേരിൽ ബംബർ സമ്മാനം ലഭിച്ചു എന്ന് വിശ്വസിച്ചു കൊണ്ട് തൃശ്ശൂർ സ്വദേശിയിൽ നിന്നും തട്ടിയെടുത്ത തുക 30 ലക്ഷം വരെയാണ്. ഫോണിൽ നിന്നും സാധനങ്ങൾ വാങ്ങുകയും തിരഞ്ഞെടുപ്പ് നടത്തിയതിൽ വിജയികളെ കണ്ടെത്തിയതായും ഉപഭോക്താവിന്റെ വീട്ടിലേക്ക് തപാൽ മൂലം കത്ത് അയച്ചു കൊണ്ടാണ് തട്ടിപ്പ് നടന്നിരുന്നത്.




അഭിനന്ദന സന്ദേശത്തിന്റെ കൂടെ തന്നെ സ്ക്രാച്ച് ആൻഡ് വിൻ കാർഡും ഇതിന്റെ കൂടെ ഉണ്ടായിരുന്നു. പിന്നീട് വിളിച്ചു നോക്കിയപ്പോഴാണ് സമ്മാനമായി കാറ് ലഭിച്ചിട്ടുണ്ട് എന്ന് അറിയാൻ സാധിച്ചത്. ഇതിൽ നൽകിയിരിക്കുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മിസ്കോൾ ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്തു. കാറിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും വാട്സപ്പിൽ അയച്ചു നൽകുകയും ചെയ്തു.



രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ പാൻകാർഡ് പകർപ്പ് ആധാർ കാർഡ് പകർപ്പ് എന്നിവ ആവശ്യപ്പെടുകയും ചെയ്തു. സമ്മാനമായി ലഭിച്ച കാറ് ഏറ്റുവാങ്ങാനുള്ള അറിയിപ്പും തപാൽ വഴി ലഭിച്ചു. പണം നഷ്ടമായ വ്യക്തി ഇവർ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ വിശ്വസിക്കുകയും ചോദിക്കുന്ന കാര്യങ്ങൾ നൽകുവാൻ പ്രാപ്തനാക്കുകയും ചെയ്തു.



വാഹനം കൈമാറുന്നതിനു വേണ്ടി നിയമപരമായ ബുദ്ധിമുട്ടുകളും ടാക്സ് സംബന്ധമായ പ്രശ്നങ്ങളും അവർ ചൂണ്ടിക്കാട്ടി. എന്നാൽ നാലോ അഞ്ചോ ലക്ഷം രൂപ ടാക്സ് നൽകേണ്ടിവരുമെന്നും അത് ഉപഭോക്താവ് തന്നെ നൽകണമെന്നും അവർ അറിയിച്ചു. ഈ പണം ഉപഭോക്താവ് ഇവർക്ക് അയച്ചു നല്കുകയും ചെയ്തു. മറ്റു ആനുകൂല്യങ്ങൾ ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പല രീതിയിലുള്ള തട്ടിപ്പുകളാണ് ഇവർ നടത്തിയത്.



ഓൺലൈൻ വഴി ലഭിക്കുന്ന ഇത്തരത്തിലുള്ള സന്ദേശങ്ങൾ യാതൊരു കാരണവശാലും വിശ്വസിക്കുകയോ ഇവയ്ക്ക് പ്രതികരിക്കുകയോ ചെയ്യരുത്. പണം ആവശ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുകയാണെങ്കിൽ ഒരു കാരണവശാലും ഇത് നൽകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കേരള പോലീസ് നിരവധി മുന്നറിയിപ്പുകളാണ് പൊതുജനങ്ങൾക്ക് നൽകുന്നത്.

വീഡിയോ കാണാൻ...👇






Post a Comment

أحدث أقدم