ഓൺലൈൻ പെയ്മെന്റ് നടത്തുന്നവർ ശ്രദ്ധിക്കൂ. വൻ തട്ടിപ്പ്. ഈ 2 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകും. വിശദമായി അറിയാം..





പല ബാങ്ക് ഉടമകളും തങ്ങളുടെ അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് നൽകി വരികയാണ്. ഗൂഗിൾ പേ ഫോൺ പേ പേടിഎം എന്നിങ്ങനെയുള്ള ഓൺലൈൻ പെയ്മെന്റ് ആപ്പുകൾ ആണ് ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും പെയ്മെന്റിന് വേണ്ടി ഉപയോഗിക്കുന്നത്.



 
ക്യു ആർ കോഡ് അയച്ചുതന്ന് അത് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ട് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുന്ന രീതിയാണ് തുടർന്ന് പോകുന്നത്. ഉദാഹരണത്തിന് പരിചയം ഇല്ലാത്ത ഒരാളുടെ കോൾ ഫോണിലേക്ക് വരുകയും കമ്പനിയിലെ നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് പറയുകയും ഇപ്പോൾ അയച്ചു തരുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുകയാണെങ്കിൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും എന്ന് അറിയിക്കും.



ഇങ്ങനെയാണ് തട്ടിപ്പ് സംഘം ബാങ്ക് അക്കൗണ്ട് ഉടമകളെ സമീപിക്കുന്നത്. എന്നാൽ അവർ തന്നിരിക്കുന്ന ക്യു ആർ കോഡ് നിങ്ങൾ നിങ്ങളുടെ ഫോണുകളിൽ സ്കാൻ ചെയ്ത നോക്കുകയാണ് എങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കാൻ തട്ടിപ്പു സംഘത്തിന് സാധിക്കും.
ഈ രീതിയിൽ തട്ടിപ്പുകൾ വ്യാപകമായി തുടരുകയാണ്. പത്രങ്ങളിലൂടെയും ടിവി ചാനലുകളുടെയും നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യുപിഐ പെയ്മെന്റുകൾ ഉപയോഗിച്ച് പെയ്മെന്റ് നടത്തുന്നവർക്ക് അറിയിപ്പുകൾ നൽകുകയാണ്.




പെയ്മെന്റ് നൽകുന്നതിനു വേണ്ടി മാത്രമാണ് ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നത്. ഒരിക്കലും പെയ്മെന്റ് ലഭിക്കുവാൻ ക്യു ആർ കോഡ് സ്കാൻ ചെയ്യുകയില്ല. തുക അക്കൗണ്ടിൽ നിന്നും അയക്കുന്നതിന് വേണ്ടി മാത്രമാണ് യു പി ഐ പിൻ നമ്പർ നൽകുന്നത്.
തുക ലഭിക്കുന്നതിനുവേണ്ടി ഒരിക്കലും പിൻ നമ്പർ നൽകേണ്ട ആവശ്യമില്ല. ഇതുപോലെ തന്നെ പിൻനമ്പർ ആർക്കും ഷെയർ ചെയ്യരുത്. യുപിഐ ഐഡിയിൽ പണം അയയ്ക്കുന്ന ആളുടെ പേര് പരിശോധിച്ച് നോക്കേണ്ടതാണ്.


Post a Comment

أحدث أقدم