അധ്യാപക സംഘടനകളുടെ അഭിപ്രായം മുൻപ് തന്നെ വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. ഇതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം ഓൺലൈൻ ക്ലാസ് വഴി പഠനം ആയതുകൊണ്ടു തന്നെ പാഠഭാഗങ്ങളിൽ ഏറെയും ഇതുവരെയും പഠിപ്പിച്ചു തീർത്തിരിക്കുകയാണ്.
മാർച്ച് മാസം 30 ന് പ്ലസ് ടു പരീക്ഷകളും 31 ന് എസ് എസ് എൽ സി പരീക്ഷയും ആരംഭിച്ച് ഏപ്രിൽ മാസത്തിൽ അവസാനത്തോട് കൂടിയായിരിക്കും പൂർത്തിയാവുക. പ്ലസ് വൺ പരീക്ഷകൾ ഈ സാഹചര്യത്തിൽ മാറ്റുവാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.
സംസ്ഥാന സർക്കാരിന്റെ പ്രകടന പട്ടികയിൽ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു വീട്ടമ്മമാർക്ക് വേണ്ടിയുള്ള പെൻഷൻ വിതരണം. വീട്ടമ്മ പെൻഷൻ ആരംഭിക്കുന്നതിനെ സംബന്ധിച്ച് നിരവധി ആളുകളുടെ ഭാഗത്തു നിന്നും സംശയങ്ങൾ ഉയർന്നു വന്നിരുന്നു.
എന്നാൽ ഇത് സംബന്ധിച്ചുള്ള നടപടികളൊന്നും തന്നെ നിലവിൽ വന്നിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ ഇതിനോടകം തന്നെ വീട്ടമ്മ പെൻഷൻ പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ്. ഇപ്രാവശ്യത്തെ ബജറ്റ് അവതരണത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
إرسال تعليق