മാർച്ച്‌ മാസത്തിൽ ശ്രദ്ധിക്കേണ്ടത്. അവസാന തിയതി 31. വിശദമായി അറിയൂ..





മാർച്ച് മാസത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന അറിയിപ്പുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ബാങ്കിടപാടുകൾ തടസ്സമില്ലാതെ ഇനിയും മുന്നോട്ടുപോകണമെങ്കിൽ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്.





ഇതുവരെയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാത്തവരായി നിരവധി ആളുകൾ ആണ് ഉള്ളത്. പാൻ കാർഡ് ആധാർ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയം പല തവണകളായി നീട്ടിയിരുന്നു എങ്കിലും നിരവധി ആളുകളാണ് ഇതുവരെയും ചെയ്യാത്തതായി ഉള്ളത്.
മാർച്ച് മാസം 31 തീയതികളിൽ തന്നെ ഈ കാര്യം ചെയ്തു തീർക്കുവാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമന്ത്രി കിസാൻ സമ്മാന നിധി അംഗങ്ങൾ ആയിട്ടുള്ള ആളുകൾ മാർച്ച് മാസം 31 ആം തീയതിക്കുള്ളിൽ തന്നെ ഇലക്ട്രോണിക് കെ വയ് സി പ്രക്രിയ പൂർത്തീകരിക്കേണ്ടതാണ്.




 
കിസാൻ സമ്മാൻ നിധി തുടർന്നുള്ള ഗഡുക്കൾ തടസം കൂടാതെ ലഭിക്കണമെങ്കിൽ ഈ പ്രക്രിയ നിർബന്ധമായും പൂർത്തീകരിക്കണം. കുടുംബശ്രീ സി ഡി എസ് അംഗങ്ങൾക്ക് ഈ മാസം മുതൽ 500 രൂപ യാത്രാബത്ത അനുവദിക്കുക്കയാണ്.
സഹകരണ ബാങ്കുകൾ ജപ്തി നടപടികൾ ഒഴിവാക്കുന്നതിനു വേണ്ടി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് മാസം മുപ്പത്തിയൊന്നാം തീയതി വരെ ഉണ്ടായിരിക്കുന്നതാണ്.




കേരള വാട്ടർ അതോറിറ്റിയിൽ നിന്നും മാസം 15000 മീറ്ററിൽ താഴെ വെള്ളം ഉപയോഗിക്കുന്നവർക്ക് തുക നൽകേണ്ട ആവശ്യമില്ല. മഞ്ഞ പിങ്ക് റേഷൻ കാർഡ് കുടുംബങ്ങൾക്കാണ് ഇതിന് അർഹതയുള്ളത്. അതാത് സെക്ഷൻ ഓഫീസുകളിൽ അർഹത ഉള്ളവർ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Post a Comment

أحدث أقدم