സ്ത്രീകൾക്ക് സൗജന്യ യാത്ര. ജിയോ സിം ഉപയോഗിക്കുന്നവർക്ക് 2 ജിബി ഡാറ്റ ലഭിക്കും. ചെയ്യേണ്ടത് ഇങ്ങനെ. വിശദമായി അറിയൂ..





അന്താരാഷ്ട്ര വനിതാ ദിനമായ നാളെ ഏത് പ്രായത്തിലുള്ള സ്ത്രീകൾ ആണെങ്കിലും കൊച്ചി മെട്രോയിൽ സൗജന്യ യാത്ര ചെയ്യാവുന്നതാണ്. പരിധിയില്ലാത്ത സൗജന്യ യാത്രയാണ് അനുവദിച്ചിരിക്കുന്നത്.



 
ഇതുകൂടാതെ വയനാട് ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് പ്രവേശനം സൗജന്യം ആക്കിയിരിക്കുകയാണ്. നാളെ മാത്രമാണ് ഈ രണ്ട് ആനുകൂല്യങ്ങൾ സ്ത്രീകൾക്ക് ലഭിക്കുന്നത്.
അടുത്തതായി ജിയോ സിം കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വളരെയധികം സന്തോഷം നൽകുന്ന വാർത്ത വന്നിരിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ ഓഫർ തീർന്നു പോവുകയോ നെറ്റ് തീർന്നു പോവുകയോ ചെയ്യുന്ന സാഹചര്യം പല ആളുകളും നേരിട്ടിട്ടുണ്ട്.



 
ഇങ്ങനെയുള്ള സാഹചര്യങ്ങൾ അതിജീവിക്കുന്നതിന് വേണ്ടി ടെലികോം കമ്പനി ജിയോയിൽ പുതിയ വായ്പ പദ്ധതിയാണ് ആരംഭിക്കുന്നത്. ജിയോ സിം കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ ദിവസേനയുള്ള ഡേറ്റ തീർന്നു പോവുകയാണ് എങ്കിൽ പെട്ടെന്ന് പുതുക്കുവാൻ സാധിക്കാത്ത സാഹചര്യവും ആണ് എങ്കിൽ ഇപ്പോൾ ഉപയോഗിക്കുക പിന്നീട് പണമടയ്ക്കുക എന്ന വായ്പാ പദ്ധതി വളരെയധികം സൗകര്യപ്രദമായ ഒന്നാണ്.




ജിയോ സിം കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഇയൊരു സേവനം ലഭിക്കുന്നത്. ജിയോ ഗുണഭോക്താക്കൾ മൈ ജിയോ എന്ന ആപ്പ് ഡൗൺലോഡ് ചെയ്തതിനു ശേഷം ഇടതുവശത്തുള്ള മെനുവിൽ നിന്ന് മൊബൈൽ സർവീസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.




ഇതിനുശേഷം ഗെറ്റ് എമർജൻസി ഡാറ്റ എന്നത് ക്ലിക്ക് ചെയ്യുക. ഇത്രയും കാര്യം ചെയ്യുന്നത് വഴി നിങ്ങൾക്ക് ഉടനെ തന്നെ ടു ജിബി ഡാറ്റാ ലഭിക്കുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഡാറ്റ തീർന്നു പോയാൽ ഈ രീതിയിൽ ഉപയോക്താക്കൾക്ക് പദ്ധതി പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതാണ്.

Post a Comment

أحدث أقدم