ഇതിൽ പ്രധാനമായും റേഷൻ കാർഡ് ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങളും സൗജന്യ ഭക്ഷ്യധാന്യങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ഓരോ മാസവും ലഭിച്ചിരുന്നു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവർക്കും തന്നെ ഇത് വളരെ വലിയ ആശ്വാസമായി തീർന്നിരുന്നു. എന്നാൽ രാജ്യത്തും സംസ്ഥാനത്തും കോവിഡ് കേസുകൾ കുറഞ്ഞു വരികയാണ്.
ഇതുകൊണ്ടു തന്നെ സർക്കാർ പ്രഖ്യാപിച്ച വിവിധ ആനുകൂല്യങ്ങൾ ഈ മാസത്തോടു കൂടി അവസാനിക്കാൻ പോകുന്നു. ഇതിൽ പ്രധാനമായും എടുത്തു പറയേണ്ടത് മഞ്ഞ പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പദ്ധതി പ്രകാരം ലഭിക്കുന്ന സൗജന്യ ഭക്ഷ്യ ധാന്യം ഈ മാസത്തോടു കൂടി അവസാനിക്കാൻ പോവുകയാണ്.
പൊതുവിപണിയിൽ അരിയുടെ വില വർധിപ്പിക്കുന്നതിന് ഇത് കാരണമാകുകയും ചെയ്യും. മാർച്ച് മാസത്തിലെ റേഷൻ വിഹിതങ്ങൾ വാങ്ങുവാനുള്ള എല്ലാ റേഷൻ കാർഡ് ഉടമകളും എത്രയും വേഗത്തിൽ തന്നെ റേഷൻ കടകളിൽ എത്തി ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ശ്രദ്ധിക്കുക.
മാസ അവസാനത്തേക്ക് റേഷൻ വിഹിതങ്ങൾ വാങ്ങുന്ന ശീലം പരമാവധി ഒഴിവാക്കുക. ഇത് ഒരുപക്ഷേ നിങ്ങൾക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭിക്കാതെ പോകുന്നതിന് ഇടയാക്കും.
إرسال تعليق