ഏതാണ്ട് രണ്ടര വർഷത്തോളമായി ഷിജു സ്റ്റീഫനും പ്രമീളയും ഒരുമിച്ചാണ് താമസം. കവളാകുളത്ത് താമസത്തിന് എത്തിയിട്ട് ഏഴര മാസത്തോളമായി. ഷിജുവിനു വേറെ ഭാര്യയും കുട്ടികളുമുണ്ട്. പ്രമീളയും വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, നെയ്യാറ്റിൻകര ഡിവൈഎസ്പി ശ്രീകാന്ത്, സിഐ: വി.എൻ. സാഗർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഭവ സ്ഥലത്തെത്തി. കെ. ആൻസലൻ എംഎൽഎ, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു തുടങ്ങിയവരും എത്തിയിരുന്നു.
ഫൊറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. ഷിജു സ്റ്റീഫനെ നിലത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഷിജു കിടന്നതിനു മുകളിലായി പ്രമീളയുടെ മൃതദേഹം തൂങ്ങി മരിച്ച നിലയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. ആറയൂരിലാണ് ഷിജുവിനെ സംസ്കരിച്ചത്. പ്രമീളയെ പാറശാല വൈദ്യുതി ശ്മശാനത്തിലും. രണ്ടര വർഷത്തോളമായി ഒരുമിച്ചാണ് താമസിച്ചിരുന്നതെങ്കിലും നിയമപരമായി ഇവർ വിവാഹം കഴിച്ചിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ശിശു ക്ഷേമ സമിതി ഏറ്റെടുത്തത്.
ഷിജു സ്റ്റീഫന്റെയോ പ്രമീളയുടെയോ ബന്ധുക്കൾ കുഞ്ഞിനെ ഏറ്റെടുക്കാൻ തയാറായാൽ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അതേക്കുറിച്ച് വിശദമായി പഠിച്ച ശേഷം ഒരുപക്ഷേ അനുവദിച്ചേക്കും. ഷിജുവും പ്രമീളയും ജീവനൊടുക്കിയതിനെ തുടർന്ന് അനാഥമായ കുഞ്ഞിനെ നഗരസഭ കൗൺസിലർമാരായ കെ.കെ. ഷിബുവും സൗമ്യയും ചേർന്നാണ് എസ്എടി ആശുപത്രിയിലും അവിടെ നിന്ന് രാത്രി പന്ത്രണ്ടരയോടെ ശിശു ക്ഷേമ സമിതിയിലും എത്തിച്ചത്. കുഞ്ഞ് സുഖമായിരിക്കുന്നു.
إرسال تعليق