5 വയസുകാരിയെ പീഡിപ്പിച്ച് 46കാരൻ; മരത്തിൽക്കെട്ടിയിട്ട് തല്ലിക്കൊന്ന് സ്ത്രീകൾ






അഞ്ചുവയസുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്ത 46കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് ഗ്രാമത്തിലെ സ്ത്രീകൾ. ത്രിപുരയിലെ ധലായി ജില്ലയിലാണ് ഗന്ദാചെറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ത്രീകൾ മർദിച്ച് െകാന്ന ഇയാൾ എട്ടുവർഷത്തോളം ഒരു കൊലക്കേസിൽ ജയിലിലും കിടന്നിട്ടുണ്ട്.




അമ്മയ്ക്കൊപ്പം മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ പോയ അ‍ഞ്ചുവയസുകാരിയെ പ്രതി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കുഞ്ഞിനെ ഇയാൾ ബലാൽസംഗം ചെയ്യുകയായിരുന്നു. പിന്നീട് കുട്ടിയെ അവിടെ തന്നെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 




കുട്ടിയെ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്ന് കണ്ടെത്തിയതോടെ ഇയാൾക്കായി നാട്ടുകാരും പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടിലെ സ്ത്രീകൾ കണ്ടെത്തുകയും മരത്തിൽ കെട്ടിയിട്ട് കലി തീരും വരെ തല്ലുകയും ചെയ്തു. സ്ത്രീകളുടെ കൂട്ടം ചേർന്നുള്ള തല്ല് െകാണ്ട് ബോധം പോയ ഇയാളെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Post a Comment

أحدث أقدم