5 കാലുകളുമായി ആട്ടിൻകുട്ടി; ലക്ഷങ്ങളിൽ ഒന്ന്; വിചിത്രം; വൈറൽ ചിത്രം





വിചിത്രമായ ഒരു വാർത്തയും ചിത്രവും പുറത്തുവിട്ടിരിക്കുകയാണ് യു കെയിലെ ഒരു കാലിവളർത്തൽ ഫാം. അഞ്ച് കാലുകളുള്ള ഒരു ആട്ടിന് കുട്ടിയുടെ ജനനമാണ് വാർത്തകളിൽ നിറഞ്ഞത്. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ മോർപെത്ത് നഗരത്തിലെ വൈറ്റ് ഹൌസ് എന്ന ഫാമിലാണ് അഞ്ച് കാലുകളോടെ ആട്ടിൻകുട്ടി ജനിച്ചത്. ക്രോണിക്കിൾ ലൈവ് ന്യൂസാണ് വാർത്തയും ചിത്രവും പുറത്തുവിട്ടത്.




മുൻ വശത്തെ കാലിനോട് ചേർന്നാണ് അഞ്ചാമത്തെ കാലും സ്ഥിതി ചെയ്യുന്നത് . സാധാരണ ശാരീരിക പ്രശ്നങ്ങളോടെ പല മൃഗങ്ങളും ജനിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് അപൂർവങ്ങളിൽ അപൂർവമെന്ന് ഫാം ഉടമ ഹെദർഹോഗർട്ടി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്ത ആട്ടിൻകുഞ്ഞിന് സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഭാവിയിൽ അഞ്ചാമത്തെ കാല് മുറിച്ചുമാറ്റേണ്ടി വന്നേക്കും.

Post a Comment

أحدث أقدم