അവസാനം നാട്ടുകാർ പൊലീസിനെയും പൊലീസ് ഫയർ ഫോഴ്സിനെയും വിവരമറിയിച്ചു.11 മണിയോടെ സർവസന്നാഹങ്ങളുമായി ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. കാറിന്റെ ഡോർ മുറിക്കുന്നതിനു മുൻപ് നാട്ടുകാരും സേനാംഗങ്ങളും ശക്തമായി കുലുക്കിയപ്പോൾ ഒന്നുമറിയാതെ യുവാവ് ചാടിയെണീറ്റ് ഡോർ തുറന്ന് പുറത്തിറങ്ങി. തന്റെ ചുറ്റും കൂടിയവരെ അദ്ഭുതത്തോടെ നോക്കി. ആരോഗ്യ വകുപ്പ് ജീവനക്കാരൻ കൂത്താളി മൂരികുത്തിയിലെ ആദിലാണ് വണ്ടിയിലുണ്ടായിരുന്നത്. തുടർച്ചയായി രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിൽ വണ്ടി നിർത്തി ഉറങ്ങിപ്പോയതായിരുന്നു.
إرسال تعليق