ഭാര്യ മട്ടൻകറി ഉണ്ടാക്കുന്നില്ല; 6 തവണ 100ൽ വിളിച്ച് യുവാവിന്റെ പരാതി; പിന്നീട്





ഭാര്യ മട്ടൻ കറി ഉണ്ടാക്കി തരുന്നില്ല എന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് നിരന്തരം പരാതി പറഞ്ഞ യുവാവിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്. തെലങ്കാനയിലെ നൽഗൊണ്ടയിൽ നിന്നാണ് ഈ വാർത്ത.




ഭാര്യയുമായി വഴക്കിട്ട ശേഷം 100ൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. നിരന്തരം ഫോൺ വന്നതോടെ പൊലീസ് സ്ഥലത്തെത്തി നവീൻ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച ശേഷം മട്ടനുമായി വീട്ടിലെത്തിയ യുവാവ് ഭാര്യയോട് മട്ടൻകറി ഉണ്ടാക്കിത്തരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭാര്യ തയാറായില്ല. പിന്നാലെ ഇരുവരും തമ്മിൽ വഴക്കായി. ഇതോടെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഇയാൾ പരാതിപ്പെട്ടു.




ആദ്യം തമാശ ആണെന്ന് കരുതി പൊലീസുകാർ ഇത് അവഗണിച്ചു. എന്നാൽ തുടർന്ന് ആറുതവണയാണ് ഇയാൾ 100ൽ വിളിച്ച് പരാതി പറഞ്ഞത്.  പിറ്റേന്ന് രാവിലെ യുവാവിന്റെ വീട്ടിലെത്തി പൊലീസുകാർ ചോദിച്ചപ്പോൾ ഇയാൾക്ക് നടന്നതൊന്നും ഓർമയില്ല എന്ന മറുപടിയാണ് ലഭിച്ചത്. 100ൽ വിളിച്ച് പരാതിപ്പെട്ടതും മറന്നുപോയിരുന്നു. ഇതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.




പൊലീസിന്റെ വിലപ്പെട്ട സമയം കളഞ്ഞതിനും പൊലീസ് സംവിധാനം ദുരുപയോഗം ചെയ്തതും മദ്യപിച്ച്  പ്രശ്നം ഉണ്ടാക്കിയതും അടക്കമുള്ള വകുപ്പുകൾ ചേർത്ത് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. 

Post a Comment

أحدث أقدم