ബസ്സിനടിയിൽപ്പെട്ട് യുവാവ് മരിച്ചു; തള്ളിയിട്ടതെന്ന് സംശയം; ഒരാൾ കസ്റ്റഡിയിൽ





ചങ്ങനാശേരിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു. വൈകിട്ടു മൂന്നോടെ തിരുവനന്തപുരം–കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്.




ബസ് സ്റ്റാൻഡിൽ ബസ് നിർത്തി എടുക്കുന്നതിനിടയിലാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. യുവാവിനെ മറ്റൊരാൾ തള്ളിയിട്ടതാണെന്ന സംശയവുമുയർന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

أحدث أقدم