ഒരു പോലീസുകാരനെ ഒരു സ്ത്രീയും പുരുഷനും ചേർന്ന് മർദിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ തരംഗം. ഉത്തർപ്രദേശ് ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സ്ത്രീ ആദ്യം മർദിച്ച് തുടങ്ങിയത്. പൊലീസുകാരൻ ലാത്തി കൊണ്ട് സ്ത്രീയെ തിരിച്ച് തല്ലി പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു പുരുഷനും ഇവർക്കൊപ്പം കൂടുന്നതായി കാണാം.
അതിനിടെ തന്നെ ചെരിപ്പ് കൊണ്ട് അടിച്ച സ്ത്രീയെ പോലീസുകാരൻ തള്ളിയിടുന്നതും വിഡിയോയിൽ കാണാം. വിഡിയോ സോഷ്യൽ മിഡിയയിൽ വൈറലാകുകയാണ്.
إرسال تعليق