ഹരിത ഊർജത്തിന് പ്രോത്സാഹനം; 65 ബാറ്ററി വാഹനങ്ങൾ ഇറക്കാൻ കെഎസ്ഇബി






വൈദ്യുതി ബോര്‍ഡിന്റെ അറുപത്തഞ്ചാം സ്ഥാപക ദിനം പ്രമാണിച്ച് അറുപത്തഞ്ച് ബാറ്ററി വാഹനങ്ങള്‍ ഇന്ന് പുറത്തിറക്കും. ഹരിത ഊര്‍ജം 
പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.അടുത്തദിവസം വനിതാദിനമായതിനാല്‍  വാഹനങ്ങള്‍ പുറത്തിറക്കുന്നതും വനിതകള്‍. രാവിലെ പതിനൊന്ന് 
കനക്കുന്നില്‍ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.




വൈദ്യുതി ബോര്‍ഡിന്റെ വിവിധ സെക്ഷന്‍ ഓഫിസുകളില്‍ ഈ വാഹനങ്ങള്‍ എത്തും. അറുപത്തഞ്ച് വാഹനങ്ങള്‍ റജിസ്ട്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ 
പൂര്‍ത്തിയാക്കി നിരന്നു കഴിഞ്ഞു. അടിയന്തര സേവന വിഭാഗമായതിനാല്‍ അഞ്ചുവാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി 
മോട്ടോര്‍വാഹനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി. രാജ്യാന്തര  വനിതാദിനം അടുത്തുവരുന്നതിനാല്‍ ഈ പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതും വനിതകള്‍.





വൈദ്യതി ബോര്‍ഡിലെ എല്ലാ വാഹനങ്ങളും ഘട്ടംഘട്ടമായി ഹരിത ഇന്ധനത്തിലേക്ക് മാറ്റാണ് പദ്ധതി സംസ്ഥാനത്ത് 62 കാര്‍ചാര്‍ജിങ് സ്റ്റേഷനുകളുടെയും 1150  ടൂവീലര്‍ ഓട്ടോറിക്ഷാ ചാര്‍ജിങ് സ്റ്റേഷനുകളുടെയും  നിര്‍മാണം പുരോഗമിക്കുകയാണ്. ഈ മാസം  അവസാനത്തോടെ 51 സ്റ്റേഷനുകള്‍ പൂര്‍ത്തിയാകും.

Post a Comment

أحدث أقدم