വലിയ രാജ്യങ്ങൾക്ക് കഴിയാത്തത് ഇന്ത്യയ്ക്ക് സാധിച്ചു; രക്ഷാദൗത്യം വിജയകരം: മോദി





യുക്രെയ്നില്‍ നിന്നുള്ള രക്ഷാദൗത്യം വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ രാജ്യങ്ങള്‍ക്ക് കഴിയാത്തതാണ് ഇന്ത്യയ്ക്ക് സാധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 15,900 ഇന്ത്യാക്കാരെ ഇതുവരെ രാജ്യത്തെത്തിച്ചതായി കേന്ദ്രം അറിയിച്ചു.





റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രെയ്ന്‍ പൗരന്മാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചു
 പുണെയിലെ സിമ്പയോസിസ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയിലാണ് ഇന്ത്യയുടെ യുക്രെയ്ന്‍ രക്ഷാദൗത്യത്തിലെ പ്രതീക്ഷകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ചത്. കോവിഡ് കാലം കൈകാര്യ ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും രാജ്യം നേരിടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു




ഇന്ന് 11 വിമാനങ്ങളിലായി 2,135 ഇന്ത്യാക്കാരെയാണ് രാജ്യത്തെത്തിച്ചത്. നാളെ 8 വിമാനങ്ങളിലായി 1500 പേരെ തിരികെയെത്തിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. യുക്രെയ്നിലുള്ള ഇന്ത്യക്കാര്‍ അടിയന്തിരമായി ബന്ധപ്പെടണമെന്ന് എംബസി നിര്‍ദേശം നല്‍കി. മൊബൈല്‍ നമ്പറും ലൊക്കേഷനും അറിയിക്കണം. സൂമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ അതിര്‍ത്തിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കേന്ദ്രം അറിയിച്ചു.




അതേസമയം റഷ്യയുടെ അധിനിവേശത്തിനെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം നടന്നു. റഷ്യക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് യുക്രെയ്ന്‍ സ്വദേശി മറീന പറഞ്ഞു ഐക്യദാര്‍ഢ്യവുമായി മറ്റ് വിദേശ പൗരന്‍മാരും പ്രതിഷേധത്തില്‍ പങ്കാളികളായി

Post a Comment

أحدث أقدم